തെറ്റിദ്ധാരണയുണ്ടാക്കി സമൂഹത്തില്‍ വിള്ളല്‍ സൃഷ്ടിക്കുന്നു; ഡെല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്
ന്യൂഡെല്‍ഹി: (https://ift.tt/35uxDkT) സാമൂഹിക മാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റിട്ടതിന് ഡെല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്ലാം ഖാനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു. ഐപിസി 124 എ, 153 എ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് ഡെല്‍ഹി പോലീസാണ് കേസെടുത്തത്. ഇന്ത്യന്‍ മുസ്ലിംകളെ ഇതുപോലെ പീഡിപ്പിക്കുകയാണെങ്കില്‍ അവര്‍ അറബ് രാജ്യങ്ങളോട് പരാതിപ്പെടുമെന്നും പിന്നീട് ഇന്ത്യയുടെ തകര്‍ച്ചയായിരിക്കുമെന്നുമാണ് സഫറുല്‍ ഇസ്ലാം ഖാന്‍ പോസ്റ്റിട്ടത്.
ഡെല്‍ഹി വസന്ത് കഞ്ചിലെ ഒരു താമസക്കാരാനാണ് സഫറുല്‍ ഇസ്ലാമിനെതിരെ രണ്ടു ദിവസം മുമ്പ് പരാതി നല്‍കിയത്. ഇയാളുടെ പോസ്റ്റ് പ്രകോപനപരമായതും തെറ്റിദ്ധാരണയുണ്ടാക്കാനും സമൂഹത്തില്‍ വിള്ളല്‍ സൃഷ്ടിക്കാനും ഉദ്ദേശിച്ച് കൊണ്ടാണെന്ന് എഫ് ഐ ആറില്‍ ആരോപിച്ചു. ഈ സാഹചര്യത്തില്‍ ഇത്തരമൊരു പോസ്റ്റ് വിവേകശൂന്യമാണെന്ന് പറഞ്ഞ് സാമൂഹിക മാധ്യങ്ങളിലൂടെ തന്നെ സഫറുല്‍ ഇസ്ലാം കഴിഞ്ഞ ദിവസം മാപ്പ് പറഞ്ഞിരുന്നു.
Keywords: News, National, New Delhi, Case, Social Network, Islam, Delhi Minority Commission chief charged with sedition for inflammatory postഡെല്‍ഹി വസന്ത് കഞ്ചിലെ ഒരു താമസക്കാരാനാണ് സഫറുല്‍ ഇസ്ലാമിനെതിരെ രണ്ടു ദിവസം മുമ്പ് പരാതി നല്‍കിയത്. ഇയാളുടെ പോസ്റ്റ് പ്രകോപനപരമായതും തെറ്റിദ്ധാരണയുണ്ടാക്കാനും സമൂഹത്തില്‍ വിള്ളല്‍ സൃഷ്ടിക്കാനും ഉദ്ദേശിച്ച് കൊണ്ടാണെന്ന് എഫ് ഐ ആറില്‍ ആരോപിച്ചു. ഈ സാഹചര്യത്തില്‍ ഇത്തരമൊരു പോസ്റ്റ് വിവേകശൂന്യമാണെന്ന് പറഞ്ഞ് സാമൂഹിക മാധ്യങ്ങളിലൂടെ തന്നെ സഫറുല്‍ ഇസ്ലാം കഴിഞ്ഞ ദിവസം മാപ്പ് പറഞ്ഞിരുന്നു.
Powered by Info News For You

Comments
Post a Comment