നടന്നു പോകുന്നയാള്‍ കല്ലെറിയുന്ന പോലെ ആംഗ്യം കാണിച്ചു; തെറ്റിദ്ധരിച്ച ഡ്രൈവര്‍ കാര്‍ വെട്ടിക്കുന്നതിനിടെ ഇടിച്ച് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്


തിരുവനന്തപുരം: (https://ift.tt/2X9fA1e) റോഡിന്റെ നടപ്പാതയിലൂടെ പോവുകയായിരുന്നയാള്‍ കല്ലെറിയുന്ന പോലെ ആംഗ്യം കാണിച്ചതോടെ തെറ്റിദ്ധരിച്ച ഡ്രൈവര്‍ കാര്‍ വെട്ടിക്കുന്നതിനിടെ ഇടിച്ച് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്. ദേശീയ പാതയില്‍ തോട്ടക്കാട് പാലത്തിന് സമീപം കാര്‍ മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്. പേരൂര്‍ക്കട അമ്പലംമുക്ക് ശ്രീധന്യ ഹെവനില്‍ കിഷോര്‍ ബാബു (53), പ്രിയ (50), കാര്‍ത്തിക കിഷോര്‍ (27), ദേവിക കിഷോര്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. കിഷോര്‍ ബാബുവിന്റെ ഹരിപ്പാടുള്ള കുടുംബ വീട്ടിലേക്ക് കാറില്‍ പോകുകയായിരുന്നു സംഘം.

News, Thiruvananthapuram, Car accident, Car, Road, Hospital, Police, Thiruvananthapuram Car Accident

പാലത്തിന് സമീപത്ത് നടപ്പാതയിലൂടെ പോവുകയായിരുന്നയാള്‍ കല്ലെറിയുന്ന പോലെ ആംഗ്യം കാണിച്ചു. ഇത് കണ്ട് ഇയാള്‍ കല്ലെറിയുകയാണെന്ന് തെറ്റിദ്ധരിച്ച് ഡ്രൈവര്‍ വാഹനം വലത്തോട്ട് വെട്ടിക്കുന്നതിനിടെ സര്‍വ്വേ കുറ്റിയില്‍ ഇടിച്ച് വാഹനം ഒന്നിലധികം തവണ മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

നാട്ടുകാര്‍ ഇടപെട്ട് പരിക്കേറ്റവരെ ചാത്തന്‍പാറയിലെ കെ റ്റി സി റ്റി ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.

Keywords: News, Thiruvananthapuram, Car accident, Car, Road, Hospital, Police, Thiruvananthapuram Car Accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?