മദ്യവില ഉയര്‍ത്തിയ തീരുമാനം സര്‍ക്കാരുകള്‍ക്ക് തിരിച്ചടിയായി; കര്‍ണാടകയിലും ഡെല്‍ഹിയിലുമടക്കം മദ്യവില്‍പ്പന കുത്തനെ കുറഞ്ഞു
ബംഗളൂരു: (www.kvartha.com 22.05.2020) നികുതി വരുമാനം സ്വരൂപിക്കാമെന്നുള്ള കണക്കുകൂട്ടലിനെ തുടര്‍ന്ന് മദ്യവില ഉയര്‍ത്തിയ തീരുമാനം കര്‍ണാടക, ഡെല്‍ഹി സര്‍ക്കാരുകള്‍ക്ക് തിരിച്ചടിയായി. ലോക് ഡൗണ്‍ ആയതിനാല്‍ ഉയര്‍ത്തിയ വിലയില്‍ മദ്യം വാങ്ങാന്‍ ആളുകളുടെ കൈയ്യില്‍ പണമില്ല. ഇതോടെ കച്ചവടം വലിയ രീതിയില്‍ തന്നെ കുറഞ്ഞു. വില കുത്തനെ കൂട്ടിയതിനു പിന്നാലെ കര്‍ണാടകത്തില്‍ മദ്യ വില്‍പനയില്‍ 60% ആണ് ഇടിവുണ്ടായത്. ആദ്യ മൂന്ന് ദിവസങ്ങളില്‍ കച്ചവടം തകര്‍ത്തു. മേയ് ആറിന് 232 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്.
എന്നാല്‍ മെയ് 20ന് വില്‍പന 61 കോടിയായി കുറഞ്ഞു. മേയ് ആറിന് സര്‍ക്കാര്‍ മദ്യവിലയില്‍ 21 മുതല്‍ 31% വരെ വര്‍ധനവ് വരുത്തിയിരുന്നു. ഇതോടെ കുപ്പിക്ക് 50 രൂപ മുതല്‍ 1000 രൂപ വരെയാണു വില കൂടിയത്. വരുമാനം വര്‍ധിപ്പിക്കാനാണ് അഡീഷനല്‍ എക്സൈസ് ഡ്യൂട്ടി കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് പരാജയപ്പെട്ടുവെന്ന് മദ്യശാല ഉടമകള്‍ തന്നെ പറയുന്നു. ഡെല്‍ഹിയിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. കച്ചവടം പകുതിയിലേറെ കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Keywords: Bangalore, News, National, Business, Liquor, sales, Liquor sales in Karnataka dip by 60% after duty increase
Powered by Info News For You

Comments
Post a Comment