രണ്ടാം വിവാഹം കഴിച്ച പിതാവിനെ മക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതികള്‍ അറസ്റ്റില്‍
ചെന്നൈ: (www.kvartha.com 22.05.2020) രണ്ടാം വിവാഹം കഴിച്ചതിന് പിതാവിനെ മക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. അരിയാലൂര്‍ പെരിയ തിരുക്കോലം സ്വദേശിയും വൈദ്യുതി വകുപ്പ് ജീവനക്കാരനുമായ കനകസഭ (52) ആണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ കനകസഭയുടെ മക്കളായ ആനന്ദ് (22), വിനോദ് (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, ആശ്രിത നിയമനം ലഭിക്കാന്‍ വേണ്ടിയാണു മക്കള്‍ കനകസഭയെ കൊലപ്പെടുത്തിയതെന്നു രണ്ടാം ഭാര്യയായ സംഗീത ആരോപിച്ചു.
12 വര്‍ഷം മുന്‍പാണ് കനകസഭയും ആദ്യ ഭാര്യയും തമ്മില്‍ പിരിഞ്ഞത്. തുടര്‍ന്ന് കഴിഞ്ഞ എട്ടു വര്‍ഷമായി കുടുംബ കോടതിയില്‍ വിവാഹ മോചനക്കേസ് നടക്കുകയാണ്. ഇതിനിടെ, കനകസഭ സംഗീതയ്‌ക്കൊപ്പം ജീവിക്കാന്‍ തുടങ്ങി. മക്കള്‍ ആദ്യ ഭാര്യയ്‌ക്കൊപ്പമായിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം കാണാനെത്തിയപ്പോള്‍ ഇയാള്‍ മക്കളോട് മോശമായി പെരുമാറിയതായി നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നാണ് കൊലപാതകം നടന്നത്. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടിയിലായിരുന്ന കനകസഭയെ ഓഫീസിനു സമീപമാണ് കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Keywords: Father killed by sons in Chennai, Chennai, News, Local-News, Killed, Crime, Criminal Case, Allegation, Police, Arrested, National.
Powered by Info News For You

Comments
Post a Comment