മുള്ളന്‍പന്നിയെ വേട്ടയാടി കറിവെച്ചയാളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി
കമ്പല്ലൂര്‍: (https://ift.tt/3b01kv8) മുള്ളന്‍പന്നിയെ വേട്ടയാടി കറിവെച്ചയാളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. വീട്ടില്‍ നടത്തിയ റെയ്ഡില്‍ അഞ്ചുകിലോയോളം ഇറച്ചിയും പിടിച്ചെടുത്തു. ചെമ്മരംകയത്തെ കെ ശശിധരനെയാണ് വനംവകുപ്പ് റെയ്ഞ്ച് ഓഫീസര്‍ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ആയുധങ്ങളും വീട്ടില്‍ നിന്നും കണ്ടെടുത്തു. നായാട്ട് നടക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി നടത്തിവരുന്ന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി ജെ ജോസഫ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എം ഹരി, അപര്‍ണ ചന്ദ്രന്‍, ഡ്രൈവര്‍ കെ ഗിരീഷ് കുമാര്‍ എന്നിവരും പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു.

Keywords: Kasaragod, Kerala, News, Man, Arrest, Forest, hedgehog hunted; man arrested by forest department
Powered by Info News For You

Comments
Post a Comment