ഒരമ്മയ്ക്ക് മറ്റൊരമ്മയുടെ ഹൃദയം പകുത്തു നല്‍കി; മക്കളുടെ പ്രാര്‍ത്ഥന ദൈവം കേട്ടു; മസ്തിഷ്‌ക്ക മരണം സംഭവിച്ച ലാലിയുടെ ഹൃദയം ലീനയില്‍ മിടിച്ചു തുടങ്ങി

എറണാകുളം: (www.kvartha.com 10.05.2020) ഒരമ്മയ്ക്ക് മറ്റൊരമ്മയുടെ ഹൃദയം പകുത്തു നല്‍കി. മക്കളുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. മസ്തിഷ്‌ക്ക മരണം സംഭവിച്ച ലാലിയുടെ ഹൃദയം ലീനയില്‍ മിടിച്ചു തുടങ്ങി. ലിസി ആശുപത്രിയില്‍ കഴിഞ്ഞദിവസം നടന്ന ഹൃദയ ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയകരമായി പിന്നിട്ടു. ലാലിയുടെ ഹൃദയം ലീനയില്‍ കൃത്യം 6.12 ന് മിടിച്ചു തുടങ്ങി. മസ്തിഷ്‌ക മരണം സംഭവിച്ച അധ്യാപികയുടെ ഹൃദയവുമായി സര്‍ക്കാര്‍ ഹെലികോപ്ടര്‍ തിരുവനന്തപുരത്തു നിന്നും ശനിയാഴ്ച വൈകിട്ട് 3.50 ഓടെയാണ് കൊച്ചിയില്‍ എത്തിയത്.

ഗ്രാന്‍ഡ് ഹയാത്ത് ഹെലിപാഡിലിറങ്ങിയ ഹെലികോപ്ടറില്‍ നിന്ന് റോഡ് മാര്‍ഗം ഹൃദയം ലിസി ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്ത ശേഷമുള്ള ആദ്യ ദൗത്യമായിരുന്നു ഇത്.

Heart airlifted from Thiruvananthapuram, transplanted to Kochi woman,Ernakulam, Hospital, Treatment, Health & Fitness, Health, Thiruvananthapuram, Kerala

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ശനിയാഴ്ച വൈകിട്ട് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച അധ്യാപിക ലാലി ഗോപകുമാറിന്റെ ഹൃദയമാണ് സര്‍ക്കാര്‍ അവയവദാന സംവിധാനം വഴി എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള കോതമംഗലം സ്വദേശിനിക്ക് നല്‍കുന്നത്.

ലിസി ആശുപത്രിയിലെ ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അവയവദാനത്തിനായി ഹൃദയം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.

Keywords: Heart airlifted from Thiruvananthapuram, transplanted to Kochi woman,Ernakulam, Hospital, Treatment, Health & Fitness, Health, Thiruvananthapuram, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?