ഭോപാല്‍ എംപിയെ കാണാനില്ലെന്ന് പോസ്റ്ററുകള്‍; എയിംസില്‍ ചികിത്സയിലാണെന്ന് ബിജെപി നേതാവ്

ഭോപ്പാല്‍: (https://ift.tt/3gBf2ZK) ജനങ്ങള്‍ കൊവിഡ് ദുരിതത്തില്‍ ഉഴലുമ്പോള്‍ ഭോപാല്‍ എംപി പ്രഗ്യാ സിംഗ് ഠാക്കൂറിനെ കാണാനില്ലെന്ന് പറയുന്ന പോസ്റ്ററുകള്‍ നഗരത്തിലെങ്ങും പ്രത്യക്ഷപ്പെട്ടു. കാണാതായവരെ അന്വേഷിക്കുക എന്ന തലക്കെട്ടോടെയാണ് എംപിയായ പ്രഗ്യാസിംഗിനെ എങ്ങും കാണാനില്ലെന്ന് പോസ്റ്ററില്‍ കൊടുത്തിരിക്കുന്നത്.

News, National, India, MP, Posters, Missing, COVID19, BJP, Congress, Sick, Hospital, Treatment, Politics, Pragyasingh is Missing Posters in Bhopal

പോസ്റ്റിന് പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കമലേശ്വര്‍ പട്ടേല്‍ പറയുന്നത് വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് ജനങ്ങള്‍ രണ്ടുവട്ടം ചിന്തിക്കാണമെന്നാണ്. തെരഞ്ഞെടുപ്പില്‍ പരാജയമേറ്റു വാങ്ങിയിട്ടും മുന്‍ മുഖ്യമന്ത്രിയായ ദിഗ്‌വിജയ് സിംഗ് ജനങ്ങള്‍ക്ക് വേണ്ടി മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റംഗത്തെ എവിടെയും കാണുന്നില്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ ഒപ്പം നില്‍ക്കാത്ത ഇത്തരം ജനപ്രതിനിധികളെ തെരഞ്ഞെടുക്കരുത്. പ്രഗ്യാസിംഗ് താക്കൂറിനോട് തിരിച്ചു വരാന്‍ അഭ്യര്‍ത്ഥിക്കുന്നു. അവര്‍ക്ക് അവരുടേതായ സര്‍ക്കാരുണ്ട്. അതുകൊണ്ട് ആശങ്കപ്പെടേണ്ട ആവശ്യമില്ല.

സംഭവത്തില്‍ പ്രഗ്യാസിംഗ് താക്കൂറിന്റെ അഭാവത്തെ ന്യായീകരിച്ചു കൊണ്ടാണ് ബിജെപി വക്താവ് രാഹുല്‍ കോത്താരി രംഗത്തെത്തിയിരിക്കുന്നത്. പ്രഗ്യാസിംഗ് താക്കൂര്‍ എയിംസില്‍ ചികിത്സയിലാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ജനങ്ങള്‍ക്ക് ആവശ്യമായ പലചരക്ക് സാധനങ്ങളുടെ വിതരണവും കമ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്. ദിഗ്‌വിജയ് സിംഗിന്റെ പൊതുപ്രവര്‍ത്തനം വെറും രാഷ്ട്രീയം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നേരത്തെ സമാനമായ പോസ്റ്ററുകള്‍ മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനും മകനും എതിരെയും പതിച്ചിരുന്നു. അതേസമയം ഭോപ്പാലില്‍ 1400 പേരാണ് കൊവിഡ് ബാധിതരായിട്ടുള്ളത്.

Keywords: News, National, India, MP, Posters, Missing, COVID19, BJP, Congress, Sick, Hospital, Treatment, Politics, Pragyasingh is Missing Posters in Bhopal


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?