മലയാളി കലാ-സാംസ്‌കാരിക പ്രവര്‍ത്തക ദീപാ നായര്‍ യുഎഇയില്‍ നിര്യാതയായി


ദുബൈ: (https://ift.tt/2zbMmF9) മലയാളി കലാ-സാംസ്‌കാരിക പ്രവര്‍ത്തക ദീപാ നായര്‍ യുഎഇയില്‍ അന്തരിച്ചു. ഇവന്റ് മാനേജ്മെന്റ് രംഗത്തും കലാരംഗത്തും അറിയപ്പെട്ടിരുന്ന ദീപാ നായര്‍ (46) ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ദുബൈയിലായിരുന്നു അന്ത്യം. കോഴിക്കോട് സ്വദേശിയായ ഇവര്‍ കോഴിക്കോട് സാമൂതിരീസ് ഗുരുവായൂരപ്പന്‍ കോളേജ് അലുമിനിയുടെയും അക്കാഫിന്റെയും സജീവ പ്രവര്‍ത്തകയായിരുന്നു.

News, Gulf, UAE, Dubai, Malayalees, Death, Funeral, Keralite cultural activist passed away in UAE

കോഴിക്കോട് പിഡബ്ല്യുഡി യില്‍ നിന്ന് വിരമിച്ച പദ്മാവതിയുടെയും ദാമോദരന്‍ നായരുടെയും മകളാണ് ദീപാ നായര്‍. ഭര്‍ത്താവ് : സൂരജ് മൂസ്സത്. അറിയപ്പെടുന്ന നര്‍ത്തകിമാരായ തൃനിത സൂരജ്, ശ്രേഷ്ഠ സൂരജ് എന്നിവര്‍ മക്കളാണ്. സംസ്‌കാരം ദുബായില്‍ നടത്തും.

Keywords: News, Gulf, UAE, Dubai, Malayalees, Death, Funeral, Keralite cultural activist passed away in UAE


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?