പ്രവാസിയുടെ വീട്ടില്‍ പരിശോധന നടത്തി വിലയേറിയ വിദേശമദ്യം കടത്തിയ സംഭവത്തില്‍ തൊണ്ടി മുതലായി ഒന്നും കിട്ടിയില്ലെന്ന് പൊലീസ്; എസ്‌ഐ ഉള്‍പ്പെടെ നാല് പേര്‍ക്ക് സസ്‌പെന്‍ഷന്‍

ആലപ്പുഴ: (https://ift.tt/3fwCtCT) വിലയേറിയ വിദേശമദ്യം പിടിച്ചെടുത്ത കേസ് ഒതുക്കാന്‍ വന്‍തുക കൈക്കൂലി ആവശ്യപ്പെടുകയും പിടിച്ചെടുത്ത മദ്യം കാണാതാകുകയും ചെയ്ത സംഭവത്തില്‍ എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ആലപ്പുഴ സൗത്ത് എസ്‌ഐ കെ ജി രതീഷ്, പ്രബേഷനറി എസ്‌ഐ സുനേഖ് എം ജയിംസ്, സിപിഒ മാരായ അബീഷ്, ദിനുലാല്‍ എന്നിവരെയാണു ജില്ലാ പൊലീസ് മേധാവി ജയിംസ് ജോസഫ് സസ്‌പെന്‍ഡ് ചെയ്തത്.

പരിശോധനയ്ക്ക് പോയെന്ന് പൊലീസും സമ്മതിക്കുന്നുണ്ട്. എന്നാല്‍ സ്റ്റേഷനില്‍ മദ്യം എത്തിയിട്ടില്ല. ഒന്നും കിട്ടിയില്ലെന്നാണ് വിശദീകരണം.

News, Kerala, Police, Liquor, House, Corruption, Suspension, Police officers suspended in Alappuzha

കഴിഞ്ഞ ഒന്നിനു രാത്രിയിലായിരുന്നു ഇഎംഎസ് സ്റ്റേഡിയത്തിനു സമീപത്തെ വീട്ടില്‍ സൗത്ത് പൊലീസ് പരിശോധന നടത്തി 40 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തത്. വീടിന്റെ രണ്ടാംനിലയില്‍, ബാറിന് സമാനമായി ഒരുക്കിയിരുന്ന സ്ഥലത്ത് നാല്‍പത് കുപ്പികളില്‍ വിദേശമദ്യം സൂക്ഷിച്ചിരുന്നു. ചില്ല് അലമാര അടിച്ചുതകര്‍ത്ത് മദ്യം പൊലീസ് കൊണ്ടുപോയെന്ന് വീട്ടുകാര്‍ പറയുന്നു. ഇതു കേസാക്കാതിരിക്കാന്‍ കൈക്കൂലിക്കുവേണ്ടി വിലപേശിയെന്നാണു ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയത്.

വന്‍ തുക ചോദിച്ചതു നല്‍കാന്‍ പറ്റില്ലെന്നു വീട്ടുടമ അറിയിച്ചതിനെ തുടര്‍ന്നു കൊണ്ടുപോയ മദ്യം സ്റ്റേഷനില്‍ എത്തിയില്ല. സംഭവത്തില്‍ അന്വേഷണം നടത്തിയ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്മേല്‍ ജില്ലാ പൊലീസ് മേധാവി കൂടുതല്‍ അന്വേഷണം നടത്തിയ ശേഷമാണു സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്.

Keywords: News, Kerala, Police, Liquor, House, Corruption, Suspension, Police officers suspended in Alappuzha


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?