ബ്രണ്ണന്‍ കോളജ് വിദ്യാര്‍ത്ഥിനി അഞ്ജന ഹരീഷിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത അന്വേഷിക്കണം: ഹിന്ദു ഐക്യവേദി

കണ്ണൂര്‍: (www.kvartha.com 18.05.2020) ബ്രണ്ണന്‍ കോളജ് വിദ്യാര്‍ത്ഥിനിയായിരുന്ന അഞ്ജന ഹരീഷിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ ഷൈനു ആവശ്യപ്പെട്ടു. അഞ്ജന ഹരീഷ് എന്ന ചിന്നു സുല്‍ഫിക്കര്‍ കഴിഞ്ഞ ദിവസമാണ് ഗോവയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.

നീലേശ്വരത്തെ വീട്ടില്‍ നിന്നും കോഴിക്കോട്ടെ ചില ആക്ടിവിസ്റ്റുകള്‍ക്കൊപ്പം വന്ന അഞ്ജന ഹരീഷ് ചിന്നു സുല്‍ഫിക്കര്‍ ആയതു വരെയുള്ള സംഭവങ്ങള്‍ നേരിട്ടോ അല്ലാതെയോ മരണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് സംശയിക്കേണ്ടിയിരിക്കുന്നു. അര്‍ബന്‍ നക്സലുകളുമായും തിവ്രവാദ സംഘടനകളുമായും ഈ വിദ്യാര്‍ത്ഥിനിക്ക് ബന്ധമുണ്ടായിരുന്നോ എന്നത് അന്വേഷണ വിധേയമാക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

Hindu Aikya Vedi demand to probe Anjana Hareesh's death case, Kannur, News, Trending, Student, Dead, Goa, Probe, Kerala

ചിന്നു സുല്‍ഫിക്കറിന്റെ യാത്രാരേഖകളും പണമിടപാടുകളും പരിശോധിച്ചാല്‍ മരണത്തിനു ഉത്തരവാദികളെ കണ്ടെത്താന്‍ കഴിയുമെന്ന് ഉറപ്പാണ്. വിശദമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും ഷൈനു ആവശ്യപ്പെട്ടു.

Keywords: Hindu Aikya Vedi demand to probe Anjana Hareesh's death case, Kannur, News, Trending, Student, Dead, Goa, Probe, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?