മരമില്ല് കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

ഉദുമ: (www.kasargodvartha.com 17.05.2020) കളനാട്-ചട്ടഞ്ചാല്‍ റോഡിലെ മീത്തല്‍ മാങ്ങാട് തിരുവക്കോളി മരമില്ല് കത്തിനശിച്ച് ലക്ഷങ്ങളുടെ നഷ്ടം. ഞായറാഴ്ച പുലര്‍ച്ച മൂന്നുമണിയോടെ തീപിടിച്ചത്. മില്ലില്‍ നിന്ന് തീ ആളിപടരുന്നതു കണ്ടതിനെ തുടര്‍ന്ന് അയല്‍വാസി പൊലീസിനും ഫയര്‍ഫോഴ്‌സിനും വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷന്‍ അസി. ഓഫീസര്‍ കെ സത്യപ്രകാശിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി തീ അണച്ചു.

ഈര്‍ന്ന് വെച്ച മരത്തടികളും പ്ലൈവഡും കത്തിനശിച്ചു. മരം സൂക്ഷിച്ച കെട്ടിടത്തിന്റെ മേല്‍ക്കൂരയും കത്തിനശിച്ചു. പത്തു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി മില്ല് ഉടമ ചിത്താരിയിലെ റംഷീദ് പറഞ്ഞു. വൈദ്യുതി ഷോട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഫയര്‍ഫോഴ്‌സ് ഓഫീസര്‍മാരായ കെ സതീഷന്‍, ഗണേഷ് കിണറ്റിന്‍ക്കര, സുരേഷ്, കൃഷ്ണകുമാര്‍, സുധീഷ്, മനു, രജിത്, ഹോം ഗാര്‍ഡ് നാരായണന്‍, കെ പി ഉണ്ണിക്യഷ്ണന്‍, ഡ്രൈവര്‍മാരായ രാജന്‍ തൈവളപ്പ്, റോയി മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണിച്ചത്.

duma, news, Kerala, kasaragod, fire, fire force, Wood, Mill, Fire destroys wood mill


Keywords:Uduma, news, Kerala, kasaragod, fire, fire force, Wood, Mill, Fire destroys wood mill


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?