വാരാന്ത്യ ആഘോഷത്തിനായി സ്വന്തമായി നിര്‍മ്മിച്ച ബിയര്‍ കഴിച്ച് ദമ്പതികള്‍ മരിച്ചു

നോര്‍ത്തേണ്‍ കേപ്പ്: (https://ift.tt/35yc9DV) സ്വന്തമായി പാകം ചെയ്ത് നിര്‍മ്മിച്ച ബിയര്‍ കഴിച്ച് ദമ്പതികള്‍ മരിച്ചു. ദക്ഷിണാഫ്രിക്കയിലെ നോര്‍ത്തേണ്‍ കേപ്പിലെ പോര്‍ട്ട് നോല്ലോത്തിലാണ് സംഭവം. വീട്ടില്‍ നിന്ന് രണ്ട് ബോട്ടില്‍ ബിയര്‍ പൊലീസ് കണ്ടെത്തി. കൂടുതല്‍ ശാസ്ത്രീയമായ പരിശോധനയ്ക്ക് വേണ്ടി ഇത് അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

News, World, South Africa, Couples, Death, Liquor, Police, Hospital, Couple die after consuming home brewed beer in Northern Cape

പൊലീസ് സ്ഥലത്തെത്തുമ്പോഴേക്ക് 42കാരിയായ ഭാര്യ ആദ്യം മരിച്ചിരുന്നു. 54കാരനായ ഭര്‍ത്താവ് ഗുരുതരാവസ്ഥയിലായിരുന്നു. ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വാരാന്ത്യ ആഘോഷമാണ് അപകടത്തില്‍ കലാശിച്ചതെന്ന് പൊലീസ് സൂചിപ്പിക്കുന്നതായി അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വീട്ടില്‍ സ്വന്തമായി നിര്‍മ്മിച്ച വൈന്‍ ആണോ മരണ കാരണമെന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. ലോക് ഡൗണ്‍ നിലവില്‍ വന്നതോടെയാണ് ദക്ഷിണാഫ്രിക്കയില്‍ മദ്യത്തിന്റെ വില്‍പന തടഞ്ഞത്. കൊവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക് ഡൗണില്‍ മദ്യത്തിന്റെ മാത്രമല്ല സിഗരറ്റിന്റെയും വില്‍പനയും ദക്ഷിണാഫ്രിക്കയില്‍ തടഞ്ഞിരുന്നു. ഇതിന് പിന്നാലെ വീടുകളില്‍ മദ്യമുണ്ടാക്കാനുള്ള നിരവധി ശ്രമങ്ങള്‍ പൊലീസ് തകര്‍ത്തിരുന്നു.

Keywords: News, World, South Africa, Couples, Death, Liquor, Police, Hospital, Couple die after consuming home brewed beer in Northern Cape


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?