റിയാദില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

റിയാദ്: (www.kvartha.com 18.05.2020) റിയാദില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. മലപ്പുറം മങ്കട പുഴക്കാട്ടിരി സ്വദേശി കല്ലന്‍കുന്നന്‍ മൊയ്ദു (60) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി റിയാദിലെ അല്‍ഈമാന്‍ ആശുപത്രിയിലായിരുന്നു മരണം. പ്രമേഹ, വൃക്കരോഗ ബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വര്‍ഷങ്ങളായി റിയാദ് അസീസിയയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: കുഞ്ഞിമുഹമ്മദ്. മാതാവ്: തിത്തി. ഭാര്യ: സുലൈഖ. മകള്‍: നിഹാല. മരുമകന്‍: അബൂ നവാസ് (ദുബൈ). മൃതദേഹം റിയാദില്‍ ഖബറടക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തില്‍ നടക്കുന്നു.

Riyadh, News, Gulf, World, Treatment, hospital, Driver, Death, Expatriate, malayali expatriate driver under treatment died

Keywords: Riyadh, News, Gulf, World, Treatment, hospital, Driver, Death, Expatriate, malayali expatriate driver under treatment died


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?