കര്‍ശന നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍; പാസില്ലാത്തവരെ കേരളത്തിലേക്ക് കടത്തില്ല

തിരുവനന്തപുരം: (www.kvartha.com 11.05.2020) മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. തിങ്കളാഴ്ച മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ പാസില്ലാത്തവരെ കേരളത്തിലേക്ക് കടത്തില്ല. പാസില്ലാതെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലെത്തുന്ന ആരെയും കേരളത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല. വാളയാര്‍ ചെക്ക് പോസ്റ്റ് എത്തും മുമ്പ് തന്നെ പാസില്ലാത്തവരെ തമിഴ്‌നാട് പൊലീസ് തടയും. പുതുതായി പാസില്ലാതെ വരുന്നവരെ പ്രവേശിപ്പിക്കേണ്ടന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാടിന് ഹൈക്കോടതിയുടെ അംഗീകാരവുമുണ്ട്.

മുഖ്യമന്ത്രിയുടെ കര്‍ശന നിലപാടിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വാളയാര്‍ ചെക്ക് പോസ്റ്റിലെത്തിയവരെ കോയമ്പത്തൂരില്‍ തന്നെ നിരീക്ഷണത്തിലാക്കിയത്. കേരളത്തിന്റെ പാസ് ലഭിച്ചവര്‍ക്ക് മാത്രമെ മറ്റ് സംസ്ഥാനങ്ങള്‍ പാസ് നല്‍കാവൂവെന്നും വിവിധ സംസ്ഥാനങ്ങളോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രക്കാര്‍ക്ക് പ്രവേശനം നല്‍കുന്ന ചെക്ക്‌പോസ്റ്റുകളുടെ സുരക്ഷ വര്‍ധിപ്പിച്ചു.

Thiruvananthapuram, News, Kerala, Government, Police, High Court of Kerala, Passengers, Pass, Entry, Checkpost, Those without government pass will not be entry to Kerala from today

Keywords: Thiruvananthapuram, News, Kerala, Government, Police, High Court of Kerala, Passengers, Pass, Entry, Checkpost, Those without government pass will not be entry to Kerala from today


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?