മുന്നിലിരുന്ന് തുമ്മുന്ന അമ്മയെ കണ്ട് നിര്‍ത്താതെ ചിരിക്കുന്ന കുഞ്ഞുവാവ; വീഡിയോ പങ്കുവച്ച് അമിതാഭ് ബച്ചന്‍


മുംബൈ: (https://ift.tt/2XnAGb9) മുന്നിലിരുന്ന് തുമ്മുന്ന അമ്മയെ കണ്ട് നിര്‍ത്താതെ ചിരിക്കുന്ന കുഞ്ഞുവാവയുടെ വീഡിയോ പങ്കുവച്ച് അമിതാഭ് ബച്ചന്‍. കുഞ്ഞുങ്ങള്‍ കഥപറയുന്നതും പാട്ടു പാടുന്നതും ചിരിക്കുന്നതും കരയുന്നതും വരെ വൈറലാകുമ്പോള്‍ ബച്ചന്‍ പങ്കുവച്ച കുഞ്ഞുവാവയുടെ ചിത്രവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

News, National, India, Entertainment, Mumbai, Amitabh Bachchan, instagram, Video, Social Network, Amitabh Bachchan Shares a Video of Cute Kid Laughing

ഒരു മാറ്റത്തിന് ചിരി നല്ലതാണെന്ന് പറഞ്ഞു കൊണ്ട് അമിതാഭ് ബച്ചന്‍ തന്റെ ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. തുമ്മല്‍ അഭിനയിക്കുന്ന അമ്മയുടെ മുന്നിലിരുന്ന് നിര്‍ത്താതെ ചിരിക്കുകയാണ് ഈ വാവ. കാഴ്ചക്കാര്‍ക്കും ചിരിവരും ഈ വീഡിയോയിലെ കുരുന്നില്‍റെ നിഷ്‌ക്കളങ്കമായ ചിരി കണ്ടാല്‍. കുഞ്ഞിനെ ഭക്ഷണം കഴിപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ് അമ്മ തുമ്മല്‍ അഭിനയിക്കുന്നത്. ഇന്നത്തെ സാഹചര്യങ്ങള്‍ ലഘൂകരിക്കാന്‍, മാറ്റത്തിന് വേണ്ടി ചിരിക്കുക എന്നാണ് വീഡിയോയ്‌ക്കൊപ്പം ബച്ചന്‍ കുറിച്ചിരിക്കുന്നത്.


Keywords: News, National, India, Entertainment, Mumbai, Amitabh Bachchan, instagram, Video, Social Network, Amitabh Bachchan Shares a Video of Cute Kid Laughing


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?