എക്‌സാഷ് എ ട്വല്‍വ് മസ്‌ക്! ആരാധകരെ ആശയക്കുഴപ്പത്തിലാക്കി സ്‌പേസ് എക്‌സ് മേധാവി മസ്‌കിന്റെ മകന്റെ പേര്


കാലിഫോര്‍ണിയ: (https://ift.tt/35Ec1m5) ആരാധകരെ ആശയക്കുഴപ്പത്തിലാക്കി സ്‌പേസ് എക്‌സ് മേധാവി മസ്‌കിന്റെ മകന്റെ പേര് വൈറലാവുന്നു. സ്‌പേസ് എക്‌സ്, ടെസ്ല, ന്യൂറാ എക്‌സ് എന്നീ വന്‍കിട കമ്പനികളുടെ സ്ഥാപകനായ ഇലോണ്‍ മസ്‌കിനും ഗായിക ഗ്രിംസിനും തിങ്കളാഴ്ചയാണ് മകന്‍ ജനിച്ചത്. അമ്മയും കുഞ്ഞിനും സുഖമെന്ന് ട്വീറ്റ് ചെയ്ത മസ്‌ക് കഴിഞ്ഞ ദിവസമാണ് കുഞ്ഞിന്റെ പേര് വിശദമാക്കിയത്. എക്‌സാഷ് എ ട്വല്‍വ് മസ്‌ക്(X Æ A-12 Musk) എന്നാണ് മകന് പേരിട്ടതായി ട്വിറ്ററില്‍ ഇലോണ്‍ വിശദമാക്കിയത്.

 News, World, Name, Social Network, Trending, Baby, New Born Child, Twitter, Singer, Elon Musk and Grimes confirm baby name and social media in search of meaning
പേര് വിശദമാക്കിയതിന് പിന്നാലെ സമൂഹമാധ്യമങ്ങള്‍ പേരിന്റെ അര്‍ത്ഥം കണ്ടെത്താനുള്ള പരക്കം പാച്ചിലിലായി. ഓരോ അക്ഷരത്തിനും പല വിശദീകരണങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് പ്രതികരിച്ചത്. പേരിന്റെ ഉച്ചാരണവും അര്‍ത്ഥവും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗിലെത്തി. ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് അതിശയിക്കുമ്പോള്‍ അതില്‍ എന്തെല്ലാമിരിക്കുന്നു എന്നനാണ് ചിന്തിക്കേണ്ടത്. പേരില്‍ നിരവധികാര്യങ്ങള്‍ വ്യക്തമാക്കാനുണ്ടെന്ന് ഗ്രിംസിന്റെ വിശദീകരണം വ്യക്തമാക്കും.
കുഞ്ഞിന്റെ പേരിന്റെ പേരിലുള്ള ആശയക്കുഴപ്പങ്ങള്‍ക്ക് ഗ്രിംസ് തന്നെ മറുപടിയുമായി എത്തി. ഇതിനുമുന്‍പും കുഞ്ഞിന്റെ പേരിലെ അക്ഷരങ്ങള്‍ ഗ്രിംസ് ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ആരാധകര്‍ക്ക് പേരിലെ ഉച്ചാരണത്തിലെ ആശയക്കുഴപ്പം അകറ്റാന്‍ ഗ്രിംസിന്റെ മറുപടിക്കും സാധിച്ചിട്ടില്ല. പേരിന്റെ നിയമ സാധുതയേക്കുറിച്ചും നിരവധിപ്പേരാണ് സംശയം ഉയര്‍ത്തുന്നത്.
Keywords: News, World, Name, Social Network, Trending, Baby, New Born Child, Twitter, Singer, Elon Musk and Grimes confirm baby name and social media in search of meaning


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?