ലോക്ക്ഡൗണ്‍ ഇളവുകള്‍ കേരളം പൂര്‍ണമായി നടപ്പാക്കിയേക്കില്ല; അന്തിമ തീരുമാനം തിങ്കളാഴ്ച
തിരുവനന്തപുരം: (www.kasargodvartha.com 31.05.2020) ലോക്ക്ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും കേരളം അതേപടി നടപ്പാക്കാന്‍ സാധ്യതയില്ലെന്ന് സൂചന. ആരാധനാലയങ്ങൾ അടക്കം ജൂണ്‍ എട്ടിന് ശേഷം അടഞ്ഞ് കിടക്കുന്ന പല മേഖലകളും തുറന്ന് കൊടുക്കാമെന്ന നിലപാടിലാണ് കേന്ദ്രം. എന്നാല്‍ രോഗികളുടെ എണ്ണം ഓരോ ദിവസവും കൂടി വരുന്ന പശ്ചാത്തലത്തില്‍ പൂർണമായും തുറന്ന് കൊടുക്കുന്നത് തിരിച്ചടിയുണ്ടാകുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തല്‍. സംസ്ഥാനത്ത് ഏതൊക്കെ മേഖലകളില്‍ ഇളവുകള്‍ നല്‍കണമെന്ന കാര്യത്തില്‍ തിങ്കളാഴ്ച അന്തിമ തീരുമാനം കൈക്കൊള്ളും. തിങ്കളാഴ്ച രാവിലെ ഉന്നതലയോഗം ചേര്‍ന്നായിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തീയറ്റര്‍, മാളുകള്‍ എന്നിവയില്‍ നിയന്ത്രണം തുടർന്നേക്കും. ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സാധ്യത.
മിക്ക ജില്ലകളിലും ഹോട്ട്‌സ്‌പോടുകള്‍ ഉള്ളതിനാല്‍ പൊതുഗതാഗതം ജില്ലകള്‍ക്ക് പുറത്തേക്ക് ഉടന്‍ അനുവദിക്കില്ല.
അന്തര്‍സംസ്ഥാന യാത്രക്ക് പാസ് വേണ്ടെന്നാണ് കേന്ദ്രനിര്‍ദ്ദേശം എങ്കിലും സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള അവകാശം കേരളം വിനിയോഗിക്കും. അതേസമയം, സംസ്ഥാനത്ത് റോഡ് മാര്‍ഗം പൊതുഗതാഗതം ആരംഭിക്കുന്ന കാര്യം ഉന്നതാധികാര സമിതിയുടെ അഭിപ്രായം അനുസരിച്ച് തീരുമാനിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. ലോക്ക്ഡൗണ്‍ സംബന്ധിച്ച പുതിയ ഇളവുകള്‍ എങ്ങനെ നടപ്പിലാക്കണമെന്നുള്ള കാര്യവും വിദഗ്ദ്ധ സമിതി പരിശോധിച്ചശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. റോഡ് മാര്‍ഗമുള്ള പൊതുഗതാഗതം സംബന്ധിച്ച് അവ്യക്തതകളുണ്ട്. പാസില്ലാതെ ആളുകള്‍ വരുമ്പോൾ അതിര്‍ത്തിയിലെ പരിശോധനകള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടി വരും. സാമൂഹിക അകലം പാലിച്ചുകൊണ്ട് മാത്രമേ യാത്രകള്‍ അനുവദിക്കുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.
Summary: Kerala may not fully implement the lockdown concessions

Powered by Info News For You

Comments
Post a Comment