കേരളത്തില്‍ നിന്നും മംഗളൂരുവിലെത്തിയ റെയില്‍വേ ജീവനക്കാരെ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കി

മംഗളൂരു: (https://ift.tt/3bj46vU) കേരളത്തില്‍ നിന്നും മംഗളൂരുവിലെത്തിയ റെയില്‍വേ ജീവനക്കാരെ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കി. മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ വിവിധ വിഭാഗങ്ങളിലുള്ള 123 ജീവനക്കാരെയാണ് മംഗളൂരുവിലെ വാടകവീട്ടില്‍ നിരീക്ഷണത്തിലാക്കിയത്. ലോക്ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിച്ചതിന് ഇവര്‍ക്കെതിരെ നിയമനടപടിയുമുണ്ടായേക്കും.


(Photo File)

ലോക്ക്ഡൗണ്‍ തുടങ്ങുന്നതിനുമുമ്പ് അവധിയില്‍ നാട്ടില്‍ പോയവരും മേലധികാരികളുടെ അനുമതിയില്ലാതെയും ലോക്ക്ഡൗണ്‍ ലംഘിച്ചും നാട്ടില്‍ പോയവരും അടക്കമുള്ളവരെയാണ് വ്യാഴാഴ്ച വൈകിട്ട് റെയില്‍വേ അധികൃതര്‍ തിരികെയെത്തിച്ചത്. പാലക്കാട്ടുനിന്ന് പ്രത്യേക ട്രെയിനില്‍ മംഗളൂരുവിലെത്തിച്ച ഇവരെ റെയില്‍വേ ആരോഗ്യവകുപ്പ് പരിശോധിച്ച് കോവിഡ്-19 വെറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചാണ് തിരകെ ജോലിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയത്.

എന്നാല്‍ കേരളത്തില്‍ നിന്ന് ജീവനക്കാര്‍ എത്തിയെന്ന് വിവരം അറിഞ്ഞ കര്‍ണാടക പോലീസും ആരോഗ്യവകുപ്പ് അധികൃതരും എത്തി ഇവരെ 14 ദിവസത്തെ നിരീക്ഷണത്തിലാക്കുകയായിരുന്നു.

Keywords: Mangalore, news, kasaragod, Kerala, Top-Headlines, COVID-19, National, Railway officers from Kerala sent to quarantine center in Mangaluru
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?