വിദേശത്ത് നിന്നും അന്യസംസ്ഥാനത്ത് നിന്നും വരുന്നവര്‍ക്ക് ക്വാറന്റെയ്ന്‍ സൗകര്യമൊരുക്കി വാഫി കോളജ് കമ്മറ്റിയുടെ മാതൃക
ബന്തിയോട്: (https://ift.tt/3cJdIBH) വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ക്വാറന്റെയ്ന്‍ സൗകര്യമൊരുക്കി കൊക്കച്ചാല്‍ വാഫി കോളജ് കമ്മറ്റിയുടെ മാതൃക. പൊതുപ്രവര്‍ത്തകന്‍ സെഡ് എ കയ്യാറിന്റെ നേതൃത്വത്തില്‍ കോളജ് ചെയര്‍മാന്‍ കെ എം യൂസുഫ് കൊക്കച്ചാല്‍,
പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ,
ജ. സെക്രട്ടറി എം എസ് ഖാലിദ് ബാഖവി,
ട്രഷറര്‍ കെ എം അബ്ദുര്‍ റഹ്മാന്‍ കൊക്കച്ചാല്‍ എന്നിവരാണ് ഇതിനായി മുന്നിട്ടിറങ്ങിയത്.
അന്യസംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നും കൂടുതല്‍ പേര്‍ എത്താന്‍ തുടങ്ങിയതോടെ ക്വാറന്റേനിന് ബുദ്ധിമുട്ട് അനുഭവപ്പെടാന്‍ തുടങ്ങിയതോടെയാണ് കോളജ് കെട്ടിടം ഇതിനായി സജ്ജമാക്കിയത്.
ഫ്രണ്ട്‌സ് കൊക്കച്ചാല്‍ ക്ലബ്ബിന്റെ പ്രവര്‍ത്തകര്‍ മുറികള്‍ വൃത്തിയാക്കി താമസത്തിനായി സൗകര്യമൊരുക്കി. 18 മുറികളാണ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ മുറികള്‍ സജ്ജമാക്കുമെന്ന് കോളജ് ഭാരവാഹികള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മഹാരാഷ്ട്രയില്‍ നിന്നും വന്ന ഏഴ് പേര്‍ ഇപ്പോള്‍ ഇവിടെ ക്വാറന്റെ നില്‍കഴിയുന്നുണ്ട്.
എല്ലാ മുറികളിലും സോപ്പ്, ടവല്‍ അടക്കം ഒരുക്കിയിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും ഇവിടെ നിന്ന് തന്നെ ഉണ്ടാക്കി നല്‍കും.
തമസിക്കുന്നവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റികൊടുക്കാനാണ് ഭാരവാഹികളുടെ തീരുമാനം.ഇതിനായി നാട്ടുകാരുടെ മുഴുവന്‍ പിന്തുണയും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്.
സംസ്ഥാനത്തെ മറ്റ് വാഫി കൊളജുകളും വേണ്ടിവന്നാല്‍ ക്വാറന്റെ യ്ന്‍ സൗകര്യങ്ങള്‍ ഒരുക്കാമെന്ന് നേരത്തെ അറിയിച്ചിരുന്നു.
Keywords: Kasaragod, Bandiyod, Kerala, News, COVID-19, College, Wafi College Committee with the Quarantine Facilities

Powered by Info News For You

Comments
Post a Comment