നാട്ടിലേക്ക് തിരിച്ച് പോകുന്നവരുടെ യാത്രാ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കാന്‍ തയ്യാറാകണം: ഷാര്‍ജ ഐഎംസിസി
ഷാര്‍ജ: (www.kasargodvartha.com 06.05.2020) കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് തിരിച്ച് പോകുന്ന പ്രവാസികളുടെ യാത്രാ ചിലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കണം. നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ സ്വന്തം ചിലവില്‍ ടിക്കറ്റ് എടുക്കണം എന്ന കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം സൗജന്യമായ് നാട്ടില്‍ എത്തും എന്ന് പ്രതീക്ഷിച്ച പ്രവാസികള്‍ക്ക് കടുത്ത പ്രഹരമാണ് സമ്മാനിച്ചത്. വിസിറ്റ് വിസയില്‍ എത്തിയവരും ജോലി നഷ്ടപെട്ട് തിരിച്ച് നാട്ടിലേക്ക് പോകാന്‍ സാധിക്കാതെവന്നവരും പ്രവാസി സംഘടനകളുടെ കാരുണ്യത്തിലാണ് ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞത്.
പ്രതിസന്ധി ഘട്ടത്തില്‍ പ്രവാസികള്‍ക്ക് കൈതാങ്ങാകേണ്ട കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളോട് ക്രൂരതയാണ് കാണിക്കുന്നത് എന്ന് ഷാര്‍ജ ഐഎംസിസി കാസര്‍ക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഹനീഫ് തുരുത്തി, ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി കൊത്തിക്കാല്‍, ട്രഷര്‍ ഷമീം മവ്വല്‍ എന്നിവര്‍ സംയുക്ത പ്രസ്ഥാവനയില്‍ പറഞ്ഞു.
Keywords: Sharjah, news, Gulf, World, IMCC, Top-Headlines, Sharjah IMCC, Covid 19, Sharjah IMCC says to central government
Powered by Info News For You

Comments
Post a Comment