കോവിഡ് പ്രതിസന്ധിക്കിടയില്‍ അശരണര്‍ക്ക് ആശ്രയവുമായി പ്രതീക്ഷ വാട്‌സ്ആപ്പ് കൂട്ടായ്മ
കാസര്‍കോട് (www.evisionnews.co): ചെര്‍ക്കളം അബ്ദുള്ളയുടെ നാമധേയത്തില്‍ രണ്ട് വര്‍ഷത്തോളമായി കുമ്പള പഞ്ചായത്തിന്റെ വിവിധ മേഖലകളിലും തീരദേശത്തും കുടിവെള്ള വിതരണവും പ്രതീക്ഷ കൂട്ടായ്മയിലൂടെ നടത്തുന്ന ഈവര്‍ഷത്തെ റിലീഫിന്റെ ഭാഗമായി കുമ്പള പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പഞ്ചായത്ത് ലീഗുമായി സഹകരിച്ച് ഏകദേശം 150ഓളം കുടുംബങ്ങള്‍ക്ക് റംസാന്‍- പെരുന്നാള്‍ കിറ്റുകള്‍ നല്‍കി.
കുമ്പോല്‍ സയ്യിദ് കെഎസ് അലി തങ്ങള്‍ എപിഎസ് ആറ്റകോയ തങ്ങള്‍ ഉദ്ഘടനം ചെയ്തു. മുസ്ലിം ലീഗ് നേതാക്കളായ എം അബ്ബാസ്, അഷ്റഫ് കര്‍ള, എകെ ആരിഫ്, അഡ്വ. സക്കീര്‍ അഹമ്മദ്, അഷ്‌റഫ് കൊടിയമ്മ, കെവി യൂസുഫ്, എ മുഹമ്മദ് കുഞ്ഞി, പ്രതീക്ഷ കൂട്ടായ്മ അംഗങ്ങളായ സലീം കുഞ്ഞി, ജമാല്‍ എഞ്ചിനീയര്‍, ഹക്കീം കര്‍ള, മൊയ്തീന്‍ മദീന സ്റ്റോര്‍ എന്നിവരാണ് ഇതിന് നേതൃത്വം നല്‍കിയത്. സയ്യിദ് ഷാഹുല്‍ തങ്ങള്‍ ഉള്‍പ്പടെ മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും നേതാക്കള്‍ അഡ്മിനായി പ്രവര്‍ത്തിക്കുന്ന വാട്‌സ്ആപ്പ് കൂട്ടായ്മയാണ് ഗ്രീന്‍ പ്രതീക്ഷ.
Powered by Info News For You
Comments
Post a Comment