കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷിക്കാനിറങ്ങിയ സഹോദരങ്ങള്‍ ശ്വാസംമുട്ടി മരിച്ചു

ബന്തിയോട്: (https://ift.tt/3entGSc) കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷിക്കാനിറങ്ങിയ സഹോദരങ്ങള്‍ ശ്വാസംമുട്ടി മരിച്ചു. സുബ്ബയ്യക്കട്ട മജിലാറിലെ നാരായണന്‍ (50), സഹോദരന്‍ ശങ്കരന്‍ (40) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. പറമ്പിലെ കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്.

ആദ്യം നാരായണനായിരുന്നു കിണറ്റില്‍ ഇറങ്ങിയത്. നാരായണന്‍ അവശനിലയിലായത് കണ്ട് സഹോദരന്‍ ശങ്കരനും കിണറ്റില്‍ ഇറങ്ങുകയായിരുന്നു. ഇതോടെ ശങ്കരനും ശ്വാസംകിട്ടാതെ പിടഞ്ഞു. വിവരമറിഞ്ഞ് നാട്ടുകാരും ഉപ്പളയില്‍ നിന്നും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരേതനായ ഐത്ത-ഭാഗി ദമ്പതികളുടെ മക്കളാണ്. രണ്ടുപേരും കൂലിപ്പണിക്കാരായിരുന്നു. കലാവതിയാണ് നാരായണന്റെ ഭാര്യ. ഭാരതിയാണ് ശങ്കരന്റെ ഭാര്യ. രണ്ടുപേര്‍ക്കും മക്കളില്ല. മാധവന്‍ സഹോദരനാണ്.



Keywords: Kasaragod, Kerala, news, Top-Headlines, Bandiyod, Death, Obituary, 2 died in well while rescuing calf
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?