അമ്മയും മകനും സഞ്ചരിച്ച ആക്ടിവ നിയന്ത്രണം വിട്ടു മറിഞ്ഞു; അമ്മ മരിച്ചു, മകന്‍ നിസാര പരിക്കോടെ രക്ഷപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com 24.05.2020) മകനൊപ്പം സഞ്ചരിക്കവേ ആക്ടിവ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വാഹനം ഓടിച്ച മകന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാസര്‍കോട് ഗുഡ്ഡെ ടെമ്പിള്‍ റോഡില്‍ താമസിക്കുന്ന സുജാത (48) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പത്തര മണിയോടെ അടുക്കത്ത്ബയലില്‍ നിന്നും കാസര്‍കോട്ടേക്ക് വരുമ്പോഴായിരുന്നു അപകടം.

സാരമായി പരിക്കേറ്റ സുജാതയെ ആദ്യം കാസര്‍കോട്ടും പിന്നീട് പരിയാരത്തും തുടര്‍ന്ന് കണ്ണൂര്‍ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മകന്‍ പൃഥ്വിരാജിനൊപ്പം ടൗണിലേക്ക് വരുമ്പോഴാണ് ആക്ടിവ നിയന്ത്രണം വിട്ട് മറിഞ്ഞത്. പൃഥ്വിരാജിനും പരിക്കേറ്റു. മരിച്ച സുജാതയുടെ ഭര്‍ത്താവ്: രവീന്ദ്രന്‍. പുഷ്പരാജ്, അഞ്ജലി എന്നിവരാണ് മറ്റു മക്കള്‍.

Kasaragod, news, Kerala, Accident, Accidental Death, Death, hospital, Mother, Son, Women who died and her son escaped with injuries in road accident


Keywords: Kasaragod, news, Kerala, Accident, Accidental Death, Death, hospital, Mother, Son, Women who died and her son escaped with injuries in road accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?