വീട്ടില്‍ കൊണ്ടുവന്ന് പൊതിഞ്ഞ പ്ലാസ്റ്റിക് കവര്‍ നീക്കി പതിവുള്ള അന്ത്യകര്‍മങ്ങള്‍ നടത്തി മൃതദേഹം സംസ്‌ക്കരിച്ചു; മാനദണ്ഡങ്ങള്‍ പാലിക്കാതെ മരിച്ചയാളെ കുളിപ്പിച്ച ഒമ്പതുപേര്‍ക്ക് കൊവിഡ് പോസിറ്റീവ്

മുംബൈ: (https://ift.tt/3fVlVEB) മാനദണ്ഡങ്ങള്‍ പാലിക്കാതെ മരിച്ചയാളെ കൊണ്ടുവന്ന് പൊതിഞ്ഞ പ്ലാസ്റ്റിക് കവര്‍ നീക്കി അന്ത്യകര്‍മങ്ങള്‍ക്കായി കുളിപ്പിച്ച ഒമ്പതുപേര്‍ക്ക് കൊവിഡ് പോസിറ്റീവ്. മുംബൈയിലെ ഉല്ലാസ്നഗറിലാണ് മൃതദേഹം ചട്ടം ലംഘിച്ച് സംസ്‌കരിച്ചത്. 50 വയസ്സുകാരനായയാള്‍ ഈ മാസം എട്ടിനാണ് മരിച്ചത്. പിറ്റേന്ന് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചുള്ള പരിശോധനഫലവും വന്നു.

 News, National, India, Mumbai, COVID19, Dead, Dead Body, Funeral, hospital, Health, Nine of family test Covid-19 positive after death of infected kin

മാനദണ്ഡങ്ങള്‍ പാലിച്ചുവേണം സംസ്‌കാരം എന്ന നിബന്ധനയോടെ അധികൃതര്‍ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍, വീട്ടിലെത്തിച്ച മൃതദേഹം പൊതിഞ്ഞ പ്ലാസ്റ്റിക് കവര്‍ നീക്കി പതിവുള്ള അന്ത്യകര്‍മങ്ങള്‍ നടത്തിയാണ് ബന്ധുക്കള്‍ സംസ്‌കരിച്ചത്. വീട്ടില്‍വെച്ച് മൃതദേഹം കുളിപ്പിക്കുകയും ചെയ്തു.

70 പേരാണ് സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തത്. എല്ലാവരെയും കണ്ടെത്തി പിന്നീട് പരിശോധനയ്ക്കു വിധേയമാക്കി. ഇതില്‍ ഒമ്പതുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ സമ്പര്‍ക്കവിലക്കില്‍ ആക്കിയിരിക്കയാണെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

Keywords: News, National, India, Mumbai, COVID19, Dead, Dead Body, Funeral, hospital, Health, Nine of family test Covid-19 positive after death of infected kin


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?