രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം കര്‍ശന നിയന്ത്രണങ്ങളോടെ കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു

തിരുവനന്തപുരം: (www.kvartha.com 20.05.2020) സംസ്ഥാനത്ത് ലോക് ഡൗണില്‍ കൂടുതല്‍ ഇളവ് വന്നതോടെ രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം കര്‍ശന നിയന്ത്രണങ്ങളോടെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് തുടങ്ങി. ചൊവ്വാഴ്ച മുതല്‍ 1,850 ബസുകളാണ് സര്‍വീസ് നടത്തുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് കെഎസ്ആര്‍ടിസിയുടെ ജില്ലകള്‍ക്കുള്ളിലെ ഓര്‍ഡിനറി സര്‍വീസ്. ഒരു ബസില്‍ മൊത്തം സീറ്റിന്റെ പകുതി യാത്രക്കാരെയാണ് അനുവദിക്കുക.

യാത്രക്കാരുടെ ആവശ്യകത അനുസരിച്ചാകും സര്‍വീസ്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വര്‍ധിപ്പിച്ച ചാര്‍ജുമായാണ് കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങുന്നത്. യാത്രക്കാരെ പിന്‍വാതിലിലൂടെയാണ് ബസിനകത്തേക്ക് പ്രവേശിപ്പിക്കുന്നത്. മുന്‍വാതിലിലൂടെയാണ് പുറത്തിറങ്ങേണ്ടത്. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ ശുചിയാക്കിയ ശേഷമേ ബസില്‍ പ്രവേശിക്കാകൂ. തിരക്കുള്ള സമയത്ത് മാത്രം കൂടുതല്‍ സര്‍വീസ് നടത്തും. കെഎസ്ആര്‍ടിസിയുടെ ക്യാഷ്‌ലെസ് ടിക്കറ്റ് സംവിധാനമായ ചലോ കാര്‍ഡ് ഇതോടെ നിലവില്‍ വരും. പരീക്ഷണ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍-തിരുവനന്തപുരം, നെയ്യാറ്റിന്‍കര-തിരുവനന്തപുരം റൂട്ടിലാണ് ചലോ കാര്‍ഡ് നടപ്പിലാക്കുന്നത്.

Thiruvananthapuram, News, Kerala, KSRTC, Business, Lockdown, Bus, Service, Lockdown; KSRTC starting service today

അതേസമയം 40 ശതമാനം ആളുകളുമായി സര്‍വീസ് നടത്തുന്നത് ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രൈവറ്റ് ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് വ്യക്തമാക്കി. ഇരട്ടി ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടിട്ടും 50 ശതമാനം വര്‍ധന മാത്രമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതെന്നുമാണ് ബസുടമകള്‍ വ്യക്തമാക്കുന്നത്. ഡീസലിന്റെയും നികുതിയും ഒഴിവാക്കണമെന്നും അല്ലാത്ത പക്ഷം നഷ്ടം സഹിച്ച് സര്‍വീസ് നടത്താന്‍ കഴിയില്ലെന്നുമാണ് സ്വകാര്യ ബസുടമകളുടെ നിലപാട്.

Keywords: Thiruvananthapuram, News, Kerala, KSRTC, Business, Lockdown, Bus, Service, Lockdown; KSRTC starting service today


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?