ലീവ് സറണ്ടര്‍ വിവാദം: ദേവസ്വം ബോര്‍ഡ് അസിസ്റ്റൻറ് കമീഷണർക്ക് സസ്‌പെൻഷൻ, അന്വേഷണം ഉന്നതരിലേക്കും
തിരുവനന്തപുരം: (www.kvartha.com 03.05.2020) സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ഉത്തരവ് ലംഘിച്ചും കബളിപ്പിച്ചും ഒരു വിഭാഗം ദേവസ്വം ബോര്‍ഡ് ജീവനക്കാർ ലീവ് സറണ്ടർ ബില്ലുകൾ മാറിയെടുത്ത സംഭവത്തിൽ അസിസ്റ്റൻറ് കമീഷണറെ സസ്‌പെൻഡ് ചെയ്തു. ആറന്മുള അസിസ്റ്റൻറ് കമീഷണർ ജി മുരളീധരൻ പിള്ളയെയാണ് ബോർഡ് പ്രസിഡന്റ് എൻ വാസു സസ്‌പെൻഡ് ചെയ്‌തത്. സംഭവത്തിൽ ജൂനിയർ സൂപ്രണ്ട് അടക്കമുള്ളവർക്കെതിരെയും ബോർഡ് ആസ്ഥാനത്തെ ഒരു ഉന്നത ഉദ്യോഗസ്ഥനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. സര്‍ക്കാരിനെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും കബളിപ്പിച്ച് ദേവസ്വം ജീവനക്കാര്‍ ലീവ് സറണ്ടര്‍ ബില്‍ മാറിയെടുത്തത് വൻ വിവാദമായിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ ശമ്പളത്തിനു പുറമേയുള്ള ആനുകൂല്യങ്ങള്‍ എഴുതിയെടുക്കരുതെന്ന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും കർശന ഉത്തരവുണ്ടായിരുന്നു. ഇത് നിലനിൽക്കെയാണ് ചില ജീവനക്കാര്‍ ലീവ് സറണ്ടര്‍ തുക മാറിയെടുത്തത്.
ബുധനൂര്‍, രാമപുരം അടക്കമുള്ള വിവിധ സബ്‌ഗ്രൂപ്പുകളിലെ ജീവനക്കാരുടെ ലക്ഷക്കണക്കിനു രൂപയുടെ ലീവ് സറണ്ടര്‍ ബില്ലാണു മാറിയെടുത്തത്. സാമ്പത്തിക നിയന്ത്രണം സംബന്ധിച്ച് കഴിഞ്ഞ മാസവും 13ന് എല്ലാ വകുപ്പ് മേധാവികൾക്കും ഡെപ്യുട്ടി, അസിസ്റ്റന്റ് കമീഷണര്മാര്ക്കും ദേവസ്വം ബോർഡ് സർക്കുലർ അയച്ചിരുന്നു. എന്നാൽ ഈ ഉത്തരവ് പൂഴ്തിവെച്ച് മാർച്ച് 22 ന് ചെക്ക് ധനലക്ഷ്മി ബാങ്കിന്റെ പത്തനംതിട്ട ബ്രാഞ്ചിൽ നൽകി തുക മാറിയെടുക്കുകയായിരുന്നു. ജീവനക്കാർക്കിടയിൽ പ്രതിഷേധം ഉയർന്നതോടെ ബോർഡ് അന്വേഷണം തുടങ്ങി. ഗുരുതര വീഴ്‌ച ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.
പിടിക്കപെടാതിരിക്കാൻ ചെക്കിൽ മാർച്ച് അഞ്ച് എന്നായിരുന്നു തീയതി രേഖപ്പെടുത്തിയത്. അതേസമയം ഓഫീസ് രജിസ്റ്ററുകളിൽ ആകട്ടെ മറ്റൊരു തീയതിയും. ഇത് സംബന്ധിച്ച് ജീവനക്കാരുടെയും ജൂനിയർ സൂപ്രണ്ടിന്റെയും അസിസ്റ്റന്റ്റ് കമീഷണറുടെയും മറുപടി തൃപ്തികരമായിരുന്നില്ല. സർക്കാർ ഉത്തരവ് ലംഘിച്ചുവെന്ന് കണ്ടെത്തിയതോടെയാണ് മുരളീധരൻ പിള്ളയെ സസ്‌പെൻഡ് ചെയ്തത്. അതേസമയം സംഭവത്തിൽ പങ്കാളിയായ ആറന്മുളയിലെ ഒരു ഉദ്യോഗസ്ഥയെ സംരക്ഷിക്കാനുള്ള നീക്കം നടക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.
അതിനിടെ, ഓരോ ഓഫീസിലെയും ലീവ് സറണ്ടര്‍ അപേക്ഷ സമര്‍പ്പിച്ച തീയതി, അനുവാദ ഉത്തരവ് നല്‍കിയ തീയതി, ചെക്ക് തയാാറാക്കിയ തീയതി, ബാങ്കില്‍ ചെക്ക് സമര്‍പ്പിച്ച് പണം വാങ്ങിയ തീയതി എന്നിവയടങ്ങിയ വിശദമായ റിപ്പോര്‍ട്ട് നൽകാൻ ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്. കോവിഡ് ലോക്ക്‌ഡൗണ്‍ പശ്‌ചാത്തലത്തില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനു വിരുദ്ധമായി നടന്ന സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍തലത്തിലും അന്വേഷണം ആരംഭിച്ചു. സംസ്ഥാന വിജിലൻസ് ഇത് സംബന്ധിച്ച പരിശോധന തുടങ്ങി.
Summary: Leave Surrender: Devaswom Board Assistant Commissioner Suspended

Powered by Info News For You

Comments
Post a Comment