സി പി ഐ (എം എൽ) നേതാവിന്റെ മാതാപിതാക്കളെയും സഹോദരനെയും വെടിവെച്ചു കൊന്നു, എംഎൽഎക്കെതിരെ കേസ്, അറസ്റ്റിന് സ്പീക്കറുടെ അനുമതി തേടി പോലീസ്
പാറ്റ്ന: (www.kvartha.com 26.05.2020) ബിഹാറിൽ സി പി ഐ (എം എൽ) നേതാവ് ജെ പി യാദവിന്റെ വീട്ടിൽ അതിക്രമിച്ചെത്തിയ സംഘം നേതാവിന്റെ മാതാപിതാക്കളെയും സഹോദരനെയും വെടിവെച്ചു കൊന്നു. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ജെ പി യാദവിനെ പാറ്റ്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്നാണ് ആക്രമണമെന്ന് ജെ പി യാദവ് മൊഴി നൽകിയതായി പറഞ്ഞതായി 'ദ ന്യൂ ഇന്‍ഡന്‍ എക്സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്തു. ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. ജെ പി യാദവിന്റെ മാതാപിതാക്കളായ മഹേഷ് ചൗധരി (65), സാങ്കേഷ്യദേവി (60), സഹോദരൻ ശാന്തനു (35) എന്നിവരാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കള്‍ സംഭവസ്ഥലത്തും സഹോദരന്‍ ആശുപത്രിയിലുമാണ് മരിച്ചത്.
സിപിഐ (എം എൽ) നേതാവിന് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് സംഘർഷം ഉടലെടുത്ത ഗോപാൽഗഞ്ചിൽ ഏർപ്പെടുത്തിയ പോലീസ് ബന്തവസ്
സംഭവത്തില്‍ ജെ ഡി യു നേതാവും എംഎൽഎയുമായ അമരേന്ദ്ര പാണ്ഡെ, സഹോദരന്‍ സതീഷ് പാണ്ഡെ, സതീഷിന്റെ മകനും ജില്ലാ പഞ്ചായത്ത് ചെയർമാനുമായ മുകേഷ് പാണ്ഡെ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സതീഷിനേയും മുകേഷിനേയും അറസ്റ്റ് ചെയ്തു. ഇതിനകം കസ്റ്റഡിയിലുള്ള അമരേന്ദ്ര പാണ്ഡെയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് സ്പീക്കറുടെ അനുമതി തേടി. അനുമതി ലഭിച്ചാലുടൻ അറസ്റ്റുണ്ടാകുമെന്ന് പോലീസ് പറഞ്ഞു. രാഷ്ട്രീയവൈരാഗ്യമാണ് ആക്രമണത്തിന് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന ജെ പി യാദവ് പാട്‌ന മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ ഉയര്‍ന്ന് വന്ന ജെ പി യാദവ് അമരേന്ദ്ര പാണ്ഡെക്കെതിരെ നിരന്തരം വിമർശനം ഉയർത്തിയിരുന്നു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അമരേന്ദ്ര പാണ്ഡെയുടെ സഹോദര പുത്രന്‍ മുകേഷിനെതിരെ മത്സരിക്കാനിരിക്കുകയായിരുന്നു യാദവ്. മുകേഷ് നിലവില്‍ ജില്ലാ പഞ്ചായത്ത് ചെയര്‍മാനാണ്.
ബൈക്കിലെത്തിയാണ് മൂന്നംഗ സംഘം യാദവിനും കുടുംബത്തിനും നേരെ വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ പേരെ പിടികൂടാനുണ്ടെന്നും ഇവർക്കുള്ള അന്വേഷണം നടക്കുന്നതായും ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിന് പിറകിലെ ആസൂത്രണം പുറത്ത് കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന് എസ് പി മനോജ് കുമാര്‍ പറഞ്ഞു. ജെ പി യാദവിനും കുടുംബത്തിനും നേരെയുണ്ടായ ആക്രമണത്തിൽ ഗോപാൽഗഞ്ചിൽ കടുത്ത പ്രതിഷേധം ഉയർന്നു. സ്ഥലത്ത് കനത്ത പോലീസ് ബന്തവസ് ഏർപ്പെടുത്തി.
Summary: Bihar CPI-ML leader shot at; parents, brother killed

Powered by Info News For You

Comments
Post a Comment