വിശാഖപട്ടണത്ത് വിഷവാതക ചോര്‍ച്ച; മരണസംഖ്യ ഉയരുന്നു


ഹൈദരാബാദ്: (www.kvartha.com 07.05.2020) ആന്ധ്രപ്രദേശിലെ വിശാഖ പട്ടണത്ത് പോളിമര്‍ കമ്പനിയില്‍ രസവാതകം ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ മരണസംഖ്യ ഉയരുന്നതായി റിപ്പോര്‍ട്ട്. ഒരു കുട്ടിയുള്‍പ്പെടെ എട്ട് പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചതായാണ് ഒടുവില്‍ കിട്ടിയ വിവരം. അഞ്ച് പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 5000ല്‍ ഏറെ പേരെ ബാധിച്ചിട്ടുണ്ടെന്നാണ് സൂചന. ആയിരത്തോളം പേരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുര്‍ന്ന് ഗ്രാമവാസികള്‍ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വിശാഖപട്ടണം ജില്ലയിലെ ആര്‍ആര്‍ വെങ്കട്ടപുരത്തുള്ള എല്‍ജി പോളിമര്‍ ഇന്‍ഡസ്ട്രീസില്‍ നിന്നാണ് രാസവാതകം ചോര്‍ന്നത്. നിരവധി പേര്‍ ബോധം നഷ്ടപ്പെട്ട് വീടുകളിലും തെരുവുകളിലും കിടന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അഞ്ച് കിലോമീറ്റര്‍ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ടെന്നാണ് നിഗമനം. ദേശിയ ദുരന്തനിവാര സേനയുടേയും അഗ്‌നിശമന സേനയുടേയും പ്ലാന്റ് ചോര്‍ച്ച നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.


Hyderabad, News, National, Accident, Death, Trending, hospital, Gas, Leak, Andhra Pradesh, Chemical plant

Keywords: Hyderabad, News, National, Accident, Death, Trending, hospital, Gas, Leak, Andhra Pradesh, Chemical plant


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?