പാലത്തായി പീഡനക്കേസ്: ക്രൈംബ്രാഞ്ച് അധ്യാപകരില്‍ നിന്നും മൊഴിയെടുത്തു

കണ്ണൂര്‍: (www.kvartha.com 08.05.2020) പാനൂരില്‍ പാലത്തായി പീഡനക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പാനൂര്‍ പാലത്തായി യുപി സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തി. അധ്യാപകരില്‍ നിന്നും, പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ സഹപാഠിയില്‍ നിന്നും മൊഴിയെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനായ ടി മധുസൂദനന്‍ നായരുടെ നേതൃത്വത്തിലുള്ള ടീമാണ് കഴിഞ്ഞദിവസം എത്തിയത് ഫോറന്‍സിക് വിഭാഗം സംഘത്തിലുണ്ടായിരുന്നു. പോക്‌സോ കേസില്‍ അറസ്റ്റിലായ അധ്യാപകന്‍ കടവത്തൂരില്‍ കുനിയില്‍ വി പത്മരാജന്‍ റിമാന്‍ഡിലാണ്.

കഴിഞ്ഞ ഏപ്രില്‍ 15നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബിജെപി തൃപങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും സ്‌കൂള്‍ അധ്യാപകനുമായ പത്മരാജന്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. നേരത്തെ തലശേരി ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേത്യത്വത്തിലാണ് കേസ് അന്വേഷിച്ചിരുന്നത്. എന്നാല്‍ കേസ് അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് കുട്ടിയുടെ മാതാവ് ഡിജിപിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഐ ജി ശ്രീജിത്തിനെ ഏല്‍പ്പിച്ചത്.

Kannur, News, Kerala, Police, Case, Teachers, Crime Branch, Remanded, Teacher, Student, Arrest, Enquiry, Molestation, palathayi pocso case; Crime branch investigation

Keywords: Kannur, News, Kerala, Police, Case, Teachers, Crime Branch, Remanded, Teacher, Student, Arrest, Enquiry, Molestation, palathayi pocso case; Crime branch investigation 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?