ആയിരംകോടിക്ക് അവകാശികളായി; ജയലളിതയുടെ സ്വത്തുക്കള്‍ സഹോദരന്റെ മക്കളായ ദീപകിനും ദീപയ്ക്കും

ചെന്നൈ: (https://ift.tt/2X9fA1e) തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആയിരം കോടിയുടെ സ്വത്തിന്റെ അവകാശികള്‍ സഹോദരന്റെ മക്കളായ ദീപകും ദീപയുമാണെന്ന് കോടതി വിധി. സ്വത്ത് തര്‍ക്കത്തില്‍ മദ്രാസ് ഹൈക്കോടതിയാണ് നിയമപരമായ പിന്തുടര്‍ച്ചാവകാശികളെ പ്രഖ്യാപിച്ചത്. ഇതോടെ ജയലളിതയുടെ വീട് അടക്കം സ്മാരകമായി മാറ്റാം എന്ന ജയലളിതയുടെ പാര്‍ട്ടി എഐഎഡിഎംകെയുടെ പ്രഖ്യാപനത്തിന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.

News, National, India, Chennai, Jayalalitha, Assets, High Court, AIADMK, Jaya Lalitha Niece and Nephew to Inherit Assets High Court Says

ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വേദനിലയം എന്ന വീട് സ്മാരകമാക്കുന്നതു പുനഃപരിശോധിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഇതും തമിഴ്‌നാട് സര്‍ക്കാറിന് വലിയ തിരിച്ചടിയാണ്. കെട്ടിടം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുന്നത് പരിഗണിക്കണമെന്നും നിര്‍ദേശിച്ചു. വേദനിലയം സ്മാരകമാക്കുന്നതിന് നേരത്തെ തമിഴ്‌നാട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ പ്രസക്തി പുതിയ ഉത്തരവോടൊണ് ഇല്ലാതായത്.

സ്വകാര്യ കെട്ടിടങ്ങള്‍ വന്‍വില കൊടുത്ത് ഏറ്റെടുക്കുന്നതിനു പകരം ജനോപകാര പദ്ധതികള്‍ നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ജയലളിതയുടെ പേരില്‍ ട്രസ്റ്റ് രൂപീകരിക്കാന്‍ ദീപകിനെയും ദീപയെയും കോടതി അനുവദിച്ചിട്ടുമുണ്ട്.
  
Keywords: News, National, India, Chennai, Jayalalitha, Assets, High Court, AIADMK, Jaya Lalitha Niece and Nephew to Inherit Assets High Court Says


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?