സൗദി ഐഎംസിസി നാഷണല്‍ കമ്മറ്റി ഡെല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങളില്‍ നടത്തുന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി


ന്യൂഡെല്‍ഹി: (www.kvartha.com 23.05.2020) സൗദി ഐഎംസിസി നാഷണല്‍ കമ്മറ്റി ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങളില്‍ നടത്തുന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് റംസാനില്‍ തുടക്കമായി. സംഘപരിവാര്‍ അക്രമണങ്ങള്‍ക്കിരയായി സര്‍വ്വതും നഷ്ടപ്പെട്ട പ്രദേശവാസികള്‍ കൊവിഡ് 19ന്റെ ഭാഗമായ ലോക് ഡൗണ്‍ കൂടിയായതോടെ നിത്യവൃത്തിക്ക് പോലും പ്രയാസപ്പെടുന്ന അവസ്ഥയാണ് ഉള്ളത്. ഡെല്‍ഹി സംസ്ഥാന ഐഎന്‍എല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സൗദി ഐഎംസിസിയും പങ്കചേര്‍ന്നത്.

ആദ്യ ഘട്ടത്തില്‍ മുന്നൂറ് കുടുംബങ്ങള്‍ക്കുള്ള ഒരു മാസത്തേക്കുള്ള ഭക്ഷണ കിറ്റുകളാണ് നോര്‍ത്ത് ഈസ്റ്റ് ഡെല്‍ഹിയിലെ ഖജൂരി ഖാസ്, ശിവ് വിഹാര്‍ എന്നീ സ്ഥലങ്ങളില്‍ ഐഎംസിസി വിതരണം വിതരണം ചെയ്യുന്നതെന്ന് സൗദി ഐഎംസിസി പ്രസിഡണ്ട് എ എം അബ്ദുള്ളക്കുട്ടി പറഞ്ഞു. കലാപ ബാധിത പ്രദേശത്തെ സേവനപ്രവര്‍ത്തങ്ങള്‍ ഡെല്‍ഹി ഐഎന്‍എല്‍ ഭാരവാഹികളായ മുസമ്മില്‍ ഹുസ്സൈന്‍, റഫി അഹമ്മദ് ഖാന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ നടന്നുവരികയാണ്.

New Delhi, News, National, COVID19, Lockdown, IMCC, Saudi IMCC National Committee, Relief work, Saudi IMCC National Committee Relief work has begun

ഡെല്‍ഹിയിലെ റിലീഫ് പ്രവര്‍ത്തനം, കൊവിഡ് 19 കാരണം സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ ദുരിതത്തിലായ പ്രവാസികള്‍ക്കുള്ള സഹായങ്ങള്‍, കോഴിക്കോട് മെഹബൂബെമില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റിനുള്ള സഹായം ഉള്‍പ്പടെ റംസാനില്‍ ഐഎംസിസി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് നാഷണല്‍ കമ്മറ്റി ഭാരവാഹികളായ എ എം അബ്ദുല്ലക്കുട്ടി, ഹനീഫ് അറബി, നാസര്‍ കുറുമാത്തൂര്‍, അബ്ദുല്‍ റഹിമാന്‍ കാളമ്പ്രാട്ടില്‍, മുഫീദ് കൂരിയാടന്‍, മന്‍സൂര്‍ വണ്ടൂര്‍, യൂനുസ് കളത്തിങ്ങല്‍പാറ, കരീം മൗലവി കട്ടിപ്പാറ, സജ്ജാദ് സാഹിര്‍, അബ്ദുല്‍ കരീം പയമ്പ്ര, എന്‍ കെ ബഷീര്‍ കൊടുവള്ളി, അബ്ദുര്‍ റഹ് മാന്‍ ഹാജി കണ്ണൂര്‍, സയിദ് കള്ളിയത്ത്, നൗഷാദ് മാരിയാട്, മൊയ്തീന്‍ ഹാജി തിരുരങ്ങാടി, സലിം കൊടുങ്ങല്ലൂര്‍, റസാഖ് പടനിലം, റഷീദ് കോട്ടപ്പുറം, റഷീദ് തൃക്കരിപ്പൂര്‍, എ പി ഗഫൂര്‍, അബു കുണ്ടായി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords: New Delhi, News, National, COVID19, Lockdown, IMCC, Saudi IMCC National Committee, Relief work, Saudi IMCC National Committee Relief work has begun


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?