വിഷവാതക ദുരന്തം; മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ച് രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്


ന്യൂഡെല്‍ഹി: (www.kvartha.com 07.05.2020) ആന്ധ്രപ്രദേശിലെ വിശാഖ പട്ടണത്ത് വിഷവാതക ചോര്‍ച്ചയെ തുടര്‍ന്ന് മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ച് രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്. വിശാഖപട്ടണത്ത് നടന്ന വിഷവാതക ദുരന്തം അറിഞ്ഞ് ഞെട്ടിപ്പോയി എന്നും ദുരന്തത്തില്‍ മണ്‍മറഞ്ഞവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

'വിഷവാതക ചോര്‍ച്ചയെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞെട്ടി. ദുരന്തബാധിത മേഖലയില്‍ ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നല്‍കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടും അഭ്യര്‍ത്ഥിക്കുന്നു. ദുരന്തത്തില്‍ മണ്‍മറഞ്ഞവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നു. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു' എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

New Delhi, News, National, Twitter, Rahul Gandhi, Gas Leak, Accident, Vizag Gas Leak: 'Shocked' Rahul Gandhi

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വിശാഖപട്ടണം ജില്ലയിലെ ആര്‍ആര്‍ വെങ്കട്ടപുരത്തുള്ള എല്‍ജി പോളിമര്‍ ഇന്‍ഡസ്ട്രീസില്‍ നിന്നാണ് രാസവാതകം ചോര്‍ന്നത്. ഒരു കുട്ടിയുള്‍പ്പെടെ എട്ട് പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. നിരവധി പേര്‍ ബോധം നഷ്ടപ്പെട്ട് വീടുകളിലും തെരുവുകളിലും കിടന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അഞ്ച് കിലോമീറ്റര്‍ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ടെന്നാണ് നിഗമനം. ദേശിയ ദുരന്തനിവാര സേനയുടേയും അഗ്‌നിശമന സേനയുടേയും പ്ലാന്റ് ചോര്‍ച്ച നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.
Keywords: New Delhi, News, National, Twitter, Rahul Gandhi, Gas Leak, Accident, Vizag Gas Leak: 'Shocked' Rahul Gandhi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?