ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് വരുന്നതിനിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു


റിയാദ്: (https://ift.tt/2WtjmSv) ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് വരുന്ന വഴി സൗദി അറേബ്യയില്‍ മലയാളി കുഴഞ്ഞു വീണുമരിച്ചു. കണ്ണൂര്‍ വളക്കൈ കുറുമാത്തൂര്‍ കുന്നുമ്മല്‍ ഇബ്രാഹിം(60) ആണ് ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രിയില്‍ മരിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.

News, Gulf, Saudi Arabia, Death, Malayalees, Hospital, Funeral, Job, Keralite dies in Saudi Arabia

ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് വരുന്നതിനിടെ രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ബുധനാഴ്ച രാവിലെയോടെ മരണം സംഭവിച്ചു.

ഭാര്യ: സുഹറ, മക്കള്‍: അല്‍വര്‍, സഫീര്‍, സാബിര്‍(സാബിര്‍ ഒരു വര്‍ഷം മുമ്പാണ് മരിച്ചത്). മൃതദേഹം സൗദിയില്‍ തന്നെ സംസ്‌കരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നു.

Keywords: News, Gulf, Saudi Arabia, Death, Malayalees, Hospital, Funeral, Job, Keralite dies in Saudi Arabia


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?