ഭരണ കാര്യങ്ങളില്‍ ഇടപെടുന്നതായി ആരോപണം; കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണിന്റെ ഡ്രൈവര്‍ ജോലി രാജിവെച്ചു

കാസര്‍കോട്: (https://ift.tt/3c3b9Ju) ഭരണ കാര്യങ്ങളില്‍ ഇടപെടുന്നതായുള്ള ആരോപണം ഉന്നയിക്കപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്വിമ ഇബ്രാഹിമിന്റെ ഡ്രൈവര്‍ തളങ്കര പടിഞ്ഞാറിലെ നാസര്‍ ജോലി രാജിവെച്ചു. ചെയര്‍പേഴ്സണ്‍ തന്നെയാണ് ഇക്കാര്യം വ്യാഴാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചത്. നേരത്തെ നഗരസഭയിലെ ഫയല്‍ കീറിയതുമായി ബന്ധപ്പെട്ടുണ്ടായ ആരോപണവും ഡ്രൈവറുടെ രാജിക്ക് കാരണമായി. ഡ്രൈവര്‍ അനാവശ്യമായി ഭരണകാര്യങ്ങളില്‍ ഇടപെടുന്നതായി പ്രതിപക്ഷമാണ് ആരോപണം ഉയര്‍ത്തിയത്.

അതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ക്ക് കൗണ്‍സില്‍ യോഗത്തിന്റെ വീഡിയോയും ഫോട്ടോയും എടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ എന്ന വ്യാജേന ചിലര്‍ വീഡിയോയും ഫോട്ടോയും പകര്‍ത്തി അപവാദ പ്രചരണം നടത്തുന്നതായി കൗണ്‍സിലര്‍മാരും പരാതിപ്പെട്ടു. പ്രസ് ക്ലബ്ബിന്റെ ഐ ഡി കാര്‍ഡുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂവെന്നാണ് കൗണ്‍സിലര്‍മാര്‍ നിര്‍ദ്ദേശിച്ചത്.
Kasaragod, Kerala, News, Driver, Thalangara, Kasaragod Municipal Chairperson's Driver resigned

എന്നാല്‍ അങ്ങനെ ഒരു നിബന്ധന അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ബി ജെ പി കൗണ്‍സിലറും പ്രതിപക്ഷനേതാവുമായ പി രമേഷ് പറഞ്ഞു. ഇത് സംബന്ധിച്ച് കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായതോടെ അന്തിമ തീരുമാനം ചെയര്‍പേഴ്സണ്‍ സ്വീകരിക്കുമെന്ന് അറിയിച്ചതോടെ പ്രശ്നം പരിഹരിക്കപ്പെട്ടു.
 Kasaragod, Kerala, News, Driver, Thalangara, Kasaragod Municipal Chairperson's Driver resigned


Keywords: Kasaragod, Kerala, News, Driver, Thalangara, Kasaragod Municipal Chairperson's Driver resigned


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?