ഡീലര്‍മാര്‍ ചോദിക്കുന്നു: മലബാര്‍ സിമന്റെ വില കുറച്ചിട്ട് പോരെ സര്‍ക്കാരെ മറ്റുള്ളവരെ ന്യായം പഠിപ്പിക്കല്‍

കണ്ണൂര്‍: (www.kvartha.com 13.05.2020) ആദ്യം മലബാര്‍ സിമന്റിന് വില കുറിച്ചിട്ട് പോരെ സര്‍ക്കാരെ മറ്റുള്ളവരുടെ മെക്കിട്ട് കയറല്‍, ചോദിക്കുന്നത് സിമന്റ് വ്യാപാരികളാണ്. മലബാറിന് സര്‍ക്കാര്‍ വില കുറച്ചാല്‍ സ്വാഭാവികമായി മറ്റുള്ള കമ്പിനിക്കാരും കുറക്കും. എന്നാല്‍ തൂക്കത്തില്‍ അല്‍പ്പം കുറവുണ്ടെല്ലാതെ വിലയില്‍ അല്‍പ്പം പോലും കുറക്കാന്‍ സര്‍ക്കാര്‍ സിമന്റ് കമ്പിനി ചരിത്രത്തിലിതുവരെ തയ്യാറായിട്ടില്ല. ഇതര സംസ്ഥാന കമ്പിനികള്‍ക്ക് കൊള്ളയടിക്കാന്‍ വേണ്ടിയുള്ള അഡ്ജസ്റ്റ്‌മെന്റാണിതെന്ന് ആര്‍ക്കാ അറിയാത്തത്.

വില അനധികൃതമായി കൂട്ടി വില്‍ക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് സിമന്റ് ഡീലര്‍മാരെ പ്രകോപിപ്പിച്ചിരിക്കുന്നത്. സിമന്റ് വില വര്‍ധനവിന് പിന്നില്‍ തങ്ങളല്ലെന്നും കമ്പനികളാണെന്നുമാണ് ഡീലര്‍മാരുടെ നിലപാട്. തങ്ങള്‍ക്കെതിരായ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ വ്യാപാരം നിര്‍ത്തിവെയ്ക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. ലോക് ഡൗണിന് മുമ്പ് ബ്രാന്റുകളുടെ നിലവാരം അനുസരിച്ച് 395 രൂപ മുതല്‍ 425 വരെയാണ് സിമന്റിന് കമ്പനികള്‍ വില നിശ്ചയിച്ചിരുന്നത്. 50 രൂപ വരെ ഡിസ്‌കൌണ്ടും നല്‍കി. ഇത് മാര്‍ക്കറ്റിലെ വില്‍പന വിലയും കുറച്ചു. എന്നാല്‍ ലോക് ഡൗണില്‍ ഇളവ് നല്‍കിയതിന് പിന്നാലെ കമ്പനികള്‍ ഈ ഡിസ്‌കൗണ്ടുകള്‍ പിന്‍വലിച്ചു.

Kannur, News, Kerala, Business, Goverment, Price, Government, Lockdown, Cement merchants against Government

ഡീലര്‍ക്കുള്ള വില്‍പന വിലയിലും 10 രൂപ കമ്പനികള്‍ കൂട്ടി. ഇതാണ് വില ഉയരാനുള്ള കാരണമെന്നാണ് ഡീലര്‍മാരുടെ നിലപാട്. നിലവില്‍ 435 രൂപ വരെയാണ് മുന്‍നിര കമ്പനികള്‍ വിലയിട്ടു ഡീലര്‍ക്ക് നല്‍കുന്നത്. അതിന് പുറമേയാണ് പ്രളയ സെസും കയറ്റിറക്ക് കൂലിയും ജിഎസ്ടിയും. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മലബാര്‍ സിമന്റ്‌സും വില ഉയര്‍ത്തുന്ന കാര്യത്തില്‍ വ്യത്യസ്തരല്ലെന്ന് ഡീലര്‍മാര്‍ തുറന്നടിക്കുന്നു. ആദ്യം മലബാര്‍ സിമന്റ് വില കുറക്കാനും ചുഷണം അവസാനിപ്പിക്കാനും തയ്യാറായാല്‍ സംസ്ഥാനത്തെ നിര്‍മാണ മേഖലയിലെ സിമന്റ് വില വര്‍ദ്ധനവ് പരിഹരിക്കാന്‍ കഴിയുമെന്നാണ് ഡീലര്‍മാര്‍ പറയുന്നത്.

Keywords: Kannur, News, Kerala, Business, Goverment, Price, Government, Lockdown, Cement merchants against Government


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?