ലോക് ഡൗണിനെ തുടര്‍ന്ന് ബന്ധുക്കള്‍ക്ക് വിവാഹത്തിനെത്താന്‍ കഴിഞ്ഞില്ല; മാതാപിതാക്കള്‍ മരിച്ച പെണ്‍കുട്ടിയുടെ വിവാഹം രക്ഷിതാക്കളുടെ സ്ഥാനത്ത് നിന്നും നടത്തിയ പൊലീസിന് അഭിനന്ദന പ്രവാഹം

നാഗ് പൂര്‍: (www.kvartha.com 10.05.2020) ലോക് ഡൗണിനെ തുടര്‍ന്ന് ബന്ധുക്കള്‍ക്ക് വിവാഹത്തിനെത്താന്‍ കഴിഞ്ഞില്ല. ഇതോടെ മാതാപിതാക്കള്‍ മരിച്ച പെണ്‍കുട്ടിയുടെ വിവാഹം രക്ഷിതാക്കളുടെ സ്ഥാനത്ത് നിന്നും നടത്തിയ പൊലീസിന് അഭിനന്ദന പ്രവാഹം.

നാഗ്പൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് വധൂ വരന്‍മാരെ ആശീര്‍വദിക്കാന്‍ രക്ഷിതാക്കളുടെ സ്ഥാനത്തു നിന്നും എത്തിയത്. ഈ രംഗം ഹൃദയസ്പര്‍ശിയായ അനുഭവമായി. പെണ്‍കുട്ടിയുടെ വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ ഇതിനിടെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബന്ധുക്കള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. വിവരമറിഞ്ഞ നാഗ് പൂര്‍ പൊലീസ് പെണ്‍കുട്ടിയുടെ വിവാഹം നടത്തുകയായിരുന്നു.

Lockdown: Police Fill in for Bride’s Side of the Family at Wedding, Local-News, News, Marriage, Religion, Police, Social Network, Twitter, National

നാഗ്പൂര്‍ പൊലീസ് ട്വിറ്ററിലൂടെയാണ് ഈ വിവാഹവാര്‍ത്ത പങ്കുവച്ചത്. ''വധുവിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല. യാത്ര ചെയ്യാന്‍ നിയന്ത്രണങ്ങളുള്ളതിനാല്‍ കുടുംബത്തിലെ ആര്‍ക്കും എത്താനുമായില്ല. ആ അസാന്നിധ്യം നാഗ്പൂര്‍ പൊലീസ് ഇല്ലാതാക്കാന്‍ ശ്രമിച്ചു. പൊലീസ് ഇന്‍സ്‌പെക്ടറും മറ്റൊരു സ്റ്റാഫും ചടങ്ങില്‍ പങ്കെടുക്കുകയും നവദമ്പതികളെ അനുഗ്രഹിക്കുകയും ചെയ്തു.'' ചിത്രത്തിനൊപ്പം പൊലീസ് കുറിച്ചു.

പൊലീസിനെ അഭിനന്ദിച്ചു കൊണ്ട് നിരവധിപ്പേര്‍ ഈ ചിത്രം റീട്വീറ്റ് ചെയ്തു. മനുഷ്യത്വം നിറഞ്ഞ പ്രവൃത്തിയാണെന്നും വളരെയധികം സന്തോഷം തോന്നുന്നുവെന്നുമാണ് സോഷ്യല്‍ ലോകത്തിന്റെ അഭിപ്രായം.

ലോക്ഡൗണില്‍ ഒറ്റപ്പെട്ട 78കാരന്റെ ജന്മദിനം അസാം പൊലീസ് വീട്ടിലെത്തി ആഘോഷിച്ചതും വധുവിന്റെ വീട്ടുകാരുടെ അസാന്നിധ്യത്തില്‍ പൂണെ പൊലീസ് കന്യാദാനം നടത്തിയതും നേരത്തെ അഭിനന്ദനങ്ങള്‍ നേടിയിരുന്നു.

Keywords: Lockdown: Police Fill in for Bride’s Side of the Family at Wedding, Local-News, News, Marriage, Religion, Police, Social Network, Twitter, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?