സാമ്പത്തിക മാനേജ്‌മെന്റല്ല, സാമ്പത്തിക കൂടോത്രമാണ് കേന്ദ്രസര്‍ക്കാരിന്റേത്, തരാനുള്ള പണമെങ്കിലും കൃത്യസമയത്ത് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം; സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണെന്ന് ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: (https://ift.tt/35uxDkT) ലോക് ഡൗണില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണെന്ന് ധനമന്ത്രി തോമസ് ഐസക്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ജിഎസ്ടി വരുമാനത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. മെയ് മാസത്തെ അവസ്ഥ ഇതിലും മോശമായിരിക്കുമെന്നും ഐസക് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ മൂന്നാമതും ലോക് ഡൗണ്‍ നീട്ടിയതോടെ ഇതിനിടയില്‍ സംസ്ഥാനങ്ങള്‍ക്ക് എന്തു സംഭവിക്കുന്നുവെന്ന് ആലോചിക്കുന്നില്ലെന്നും സംസ്ഥാനങ്ങള്‍ തകരാതിരിക്കാന്‍ കേന്ദ്രം ശ്രദ്ധിക്കണമെന്നും ഐസക് പറഞ്ഞു.
പ്രതിസന്ധി ഘട്ടത്തില്‍ പ്രത്യേക സഹായമില്ലെങ്കിലും തരാനുള്ള പണമെങ്കിലും കൃത്യസമയത്ത് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. സാമ്പത്തിക മാനേജ്‌മെന്റ് അല്ല സാമ്പത്തിക കൂടോത്രമാണ് കേന്ദ്രസര്‍ക്കാരിന്റേത്. സംസ്ഥാനത്തിന്റെ ജിഎസ്ടി കുടിശ്ശിക തന്നു തീര്‍ക്കാന്‍ കേന്ദ്രം തയ്യാറാകണം. ഇക്കാര്യങ്ങള്‍ ശക്തമായി ഉന്നയിക്കണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ധനകാര്യ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ ഈ ആവശ്യങ്ങള്‍ വീണ്ടും ഉന്നയിക്കും.
ധനകാര്യ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പ്രതീക്ഷിച്ചതിന്റെ നാലില്‍ ഒന്ന് വരുമാനം പോലും കേരളത്തിന് കിട്ടിയിട്ടില്ലെന്നും വരുമാനം ഇല്ലാതെ കുടിശ്ശികകള്‍ തീര്‍ക്കുന്നത് വന്‍ സാമ്പത്തിക തിരിച്ചടിയുണ്ടാക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ശമ്പളം കൊടുക്കാന്‍ ആയിരം കൂടി കടമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: News, Kerala, Thiruvananthapuram, Thomas Issac, Finance, Minister, Central Government, GST, Thomas Issac against center for avoiding states during lock down period
Powered by Info News For You

Comments
Post a Comment