സമസ്ത മുന്‍ കേന്ദ്ര മുശാവറ അംഗം കെ വി അബൂബക്കര്‍ മുസ്ലിയാര്‍ അന്തരിച്ചു
പാലക്കാട്: (https://ift.tt/2AyuipF) സമസ്ത മുന്‍ കേന്ദ്ര മുശാവറ അംഗം കെ വി അബൂബക്കര്‍ മുസ്ലിയാര്‍ അന്തരിച്ചു. 79 വയസായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ പട്ടാമ്പിയിലെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സമസ്ത പാലക്കാട് ജില്ലാ വൈസ് പ്രസിഡണ്ടാണ്. ചെരിപ്പൂര്‍ ബിലാല്‍ കോളജ് സ്ഥാപകനാണ്.
സമസ്ത പട്ടാമ്പി താലൂക്ക് പ്രസിഡന്റ്, ചെരിപ്പൂര്‍ മര്‍കസ് അല്‍ ബിലാല്‍ കോളജ് മുഖ്യരക്ഷാധികാരി തുടങ്ങി നിരവധി സ്ഥാനങ്ങളും വഹിച്ചിരുന്നു. 1974 ല്‍ സമസ്ത എറണാകുളം ജില്ലാ കമ്മിറ്റി രൂപവത്കരിച്ചപ്പോള്‍ ജനറല്‍ സെക്രട്ടറിയാണ്. പട്ടിക്കാട് ജാമിഅ നൂരിയ്യ, ദയൂബന്ദ് ദാറുല്‍ ഉലൂം എന്നിവിടങ്ങിലാണ് പഠനം.
ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലയാര്‍, കെ സി ജമാലുദ്ദീന്‍ ഫൈസി തുടങ്ങിയവര്‍ പ്രധാന ഗുരുനാഥന്മാരാണ്. തെക്കന്‍കേരളത്തിലെ വിവിധ ജില്ലകളില്‍ ദീര്‍ഘകാലം മുദരിസായും ഖത്വീബായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മൃതദേഹം ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ചെരിപ്പൂര്‍ ബിലാല്‍ കോളജില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ചെരിപ്പൂര്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.
Keywords: Palakkad, Kerala, News, Death, Samastha, KV Aboobacker Musliyar passes away

Powered by Info News For You

Comments
Post a Comment