രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ പോയ ആംബുലന്‍സ് മറിഞ്ഞ് നഴ്‌സിന് ദാരുണാന്ത്യം; ഡ്രൈവറുടെ നില ഗുരുതരം
തിരുവനന്തപുരം: (https://ift.tt/35yc9DV) ഗവ. ആശുപത്രിയിലെ '108' ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മറിഞ്ഞ് സ്റ്റാഫ് നഴ്‌സ് മരിച്ചു. ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പെരിങ്ങോട്ടുകര സ്വദേശി താണിക്കല്‍ ചമ്മണത്ത് വര്‍ഗീസിന്റെ മകള്‍ ഡോണ (23) യാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഡ്രൈവര്‍ അന്തിക്കാട് സ്വദേശി അജയ്കുമാര്‍ (29) തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. തിങ്കളാഴ്ച രാത്രി 6.45ഓടെ അന്തിക്കാട് ആല്‍ സ്റ്റോപ്പിനു സമീപമാണ് അപകടം നടന്നത്.
അത്യാസന്ന നിലയിലായ രോഗിയെ കൊണ്ടുവരാന്‍ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. എതിരെ വന്ന കാറിനെ മറികടക്കാന്‍ ശ്രമിക്കവേ ആംബുലന്‍സ് നിയന്ത്രണംവിട്ട് റോഡരികിലെ വീട്ടുമതിലില്‍ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ പെരിങ്ങോട്ടുകര സര്‍വതോഭദ്രം ആംബുലന്‍സിലാണ് തൃശ്ശൂരിലെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ തിങ്കളാഴ്ച രാത്രിയോടെ ഡോണ മരിച്ചു. രണ്ട് ആഴ്ചയായി അന്തിക്കാട് ആശുപത്രിയിലെ 108 ആംബുലന്‍സില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഡോണ വര്‍ഗീസ്.
ഇടിയുടെ ആഘാതത്തില്‍ മതിലിന്റെ ഒരുഭാഗം തെറിച്ച് വീടിന്റെ മുന്‍വാതിലും തകര്‍ന്നു. വീട്ടുകാര്‍ അടുക്കളയിലായിരുന്നതിനാല്‍ ദുരന്തം ഒഴിവായി. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അമ്മ: റോസി. സഹോദരങ്ങള്‍: വിറ്റോ, ഡാലി.
അപകടത്തില്‍ മരിച്ച 108 ആംബുലന്‍സില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യനായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഡോണ വര്‍ഗീസിന്റെ നിര്യാണത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ദുഃഖം രേഖപ്പെടുത്തി. ഡോണ വര്‍ഗീസിന്റെ മരണം അങ്ങേയറ്റം വേദനാജനകമാണെന്നും ഡോണയുടെ മരണത്തില്‍ ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു.
Keywords: News, Kerala, Thiruvananthapuram, Ambulance, Death, Nurse, Patient, Health Minister, Nurse died in-108 ambulance crashഅത്യാസന്ന നിലയിലായ രോഗിയെ കൊണ്ടുവരാന്‍ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. എതിരെ വന്ന കാറിനെ മറികടക്കാന്‍ ശ്രമിക്കവേ ആംബുലന്‍സ് നിയന്ത്രണംവിട്ട് റോഡരികിലെ വീട്ടുമതിലില്‍ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ പെരിങ്ങോട്ടുകര സര്‍വതോഭദ്രം ആംബുലന്‍സിലാണ് തൃശ്ശൂരിലെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ തിങ്കളാഴ്ച രാത്രിയോടെ ഡോണ മരിച്ചു. രണ്ട് ആഴ്ചയായി അന്തിക്കാട് ആശുപത്രിയിലെ 108 ആംബുലന്‍സില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഡോണ വര്‍ഗീസ്.
ഇടിയുടെ ആഘാതത്തില്‍ മതിലിന്റെ ഒരുഭാഗം തെറിച്ച് വീടിന്റെ മുന്‍വാതിലും തകര്‍ന്നു. വീട്ടുകാര്‍ അടുക്കളയിലായിരുന്നതിനാല്‍ ദുരന്തം ഒഴിവായി. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അമ്മ: റോസി. സഹോദരങ്ങള്‍: വിറ്റോ, ഡാലി.
അപകടത്തില്‍ മരിച്ച 108 ആംബുലന്‍സില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യനായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഡോണ വര്‍ഗീസിന്റെ നിര്യാണത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ദുഃഖം രേഖപ്പെടുത്തി. ഡോണ വര്‍ഗീസിന്റെ മരണം അങ്ങേയറ്റം വേദനാജനകമാണെന്നും ഡോണയുടെ മരണത്തില്‍ ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു.
Powered by Info News For You

Comments
Post a Comment