ഇത്ര നന്മ നിറഞ്ഞവരും ഭൂമിയില്‍ ഉണ്ടോ? അച്ഛനും അമ്മയ്ക്കും സഹോദരനും കൊവിഡ്; നവജാത ശിശുവിനെ പരിചരിക്കാന്‍ ആളില്ല; ഉത്തരവാദിത്തം സന്തോഷത്തോടെ ഏറ്റെടുത്ത് കഴിഞ്ഞ ഒരുമാസമായി കുട്ടിയെ പരിചരിക്കുന്നത് മൂത്ത മകന്റെ ടീച്ചര്‍

വാഷിങ്ടണ്‍: (www.kvartha.com 08.05.2020) അച്ഛനും അമ്മയ്ക്കും സഹോദരനും കൊവിഡ്. നവജാത ശിശുവിനെ പരിചരിക്കാന്‍ ആളില്ല. ഉത്തരവാദിത്തം സന്തോഷത്തോടെ ഏറ്റെടുത്ത് കഴിഞ്ഞ ഒരുമാസമായി കുട്ടിയെ പരിചരിക്കുന്നത് മൂത്ത മകന്റെ ടീച്ചര്‍. അമേരിക്കയിലെ കണക്ടിക്കട്ടിലാണ് സംഭവം.

പ്രസവത്തിന് തൊട്ടുമുന്‍പാണ് കൊവിഡ് ലക്ഷണങ്ങളോടെ സുള്ളി എന്ന ഗ്വാട്ടിമാലിയന്‍ സ്വദേശിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഭര്‍ത്താവും ഏഴ് വയസ്സുകാരന്‍ മകനും കൂടെയുണ്ട്. എന്നാല്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിനെക്കുറിച്ചായിരുന്നു അവരുടെ ആശങ്കകള്‍ മുഴുവനും.

A teacher is caring for her student's newborn brother because his mom is recovering from Covid-19, News, Health, Health & Fitness, Pregnant Woman, Lifestyle & Fashion, Teacher, hospital, Treatment, America, Washington, World

ഭര്‍ത്താവ് ഒപ്പമുണ്ടെങ്കിലും അദ്ദേഹത്തിന് അമേരിക്കന്‍ ഇംഗ്ലീഷ് അറിയില്ല, അതുകൊണ്ടുതന്നെ ആശുപത്രി അധികൃതരോട് സംസാരിക്കാനാവില്ല, സഹായത്തിന് മറ്റാരുമില്ലതാനും . എന്ത് ചെയ്യുമെന്ന് വിഷമിച്ചുനില്‍ക്കുമ്പോഴാണ് മൂത്തമകന്റെ സ്‌കൂളിലെ ഇംഗ്ലീഷ് ടീച്ചറെ ആ അമ്മയ്ക്ക് ഓര്‍മ വന്നത്. പിന്നെ ഒട്ടും വൈകിക്കാതെ ലൂസിയാന എന്ന ടീച്ചറെ ഫോണില്‍ വിളിച്ചു സഹായം അഭ്യര്‍ഥിച്ചു. എതിര്‍ത്തൊന്നും പറയാതെ ടീച്ചര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തി.

A teacher is caring for her student's newborn brother because his mom is recovering from Covid-19, News, Health, Health & Fitness, Pregnant Woman, Lifestyle & Fashion, Teacher, hospital, Treatment, America, Washington, World

ഇതിനിടെ സുള്ളി ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. കുട്ടിയെ അതിതീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. തൊട്ടുപിന്നാലെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സുള്ളിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ദിവസങ്ങള്‍ക്കുള്ളില്‍ സുള്ളിയുടെ കൊവിഡ് പരിശോധനഫലവും എത്തി, സുള്ളിക്കൊപ്പം ഭര്‍ത്താവ് മാര്‍വിനും ഏഴ് വയസ്സുകാരന്‍ മകനും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. എന്നാല്‍ പുതിയതായി ജനിച്ച കുഞ്ഞിന് കൊവിഡ് ഇല്ല . എന്ത് ചെയ്യും, കുഞ്ഞിനെ ആര് നോക്കും. ഒടുവില്‍ കുഞ്ഞിനെ നോക്കാനുള്ള ഉത്തരാവാദിത്തം കൂടി യാതൊരു മടിയുമില്ലാതെ മൂത്തമകന്റെ ഇംഗ്ലീഷ് ടീച്ചറായ ലൂസിയാന ലിറ തന്നെ ഏറ്റെടുത്തു.

A teacher is caring for her student's newborn brother because his mom is recovering from Covid-19, News, Health, Health & Fitness, Pregnant Woman, Lifestyle & Fashion, Teacher, hospital, Treatment, America, Washington, World

രോഗം ഭേദമാവുന്നത് വരെ നെയ്സെല്‍ എന്ന നവജാതശിശുവിനെ നോക്കാമോ എന്ന് അഭ്യര്‍ഥിച്ചപ്പോള്‍ ടീച്ചര്‍ക്ക് പൂര്‍ണസമ്മതം. കുട്ടിയുടെ ടീച്ചറാണ്, അടുത്തബന്ധവുമില്ല, ഒരു വര്‍ഷം മാത്രമാണ് പരിചയം. പക്ഷെ സമ്മതം മൂളാന്‍ ടീച്ചര്‍ക്ക് ഇക്കാര്യങ്ങളൊന്നും തടസ്സമായില്ല. നെയ്സലിനെ ലൂസിയാന ടീച്ചര്‍ തനിക്കൊപ്പം വീട്ടിലേക്ക് കൂട്ടി, സംരക്ഷിച്ചു. സുള്ളിയും മാര്‍വിനും മകനും ആശുപത്രിയില്‍ ചികിത്സയിലും.

A teacher is caring for her student's newborn brother because his mom is recovering from Covid-19, News, Health, Health & Fitness, Pregnant Woman, Lifestyle & Fashion, Teacher, hospital, Treatment, America, Washington, World

വിവാഹിതയും 11 വയസുള്ള ഒരു മകനുമുണ്ട് ലിറയ്ക്ക്. നെയ്സിന്റെ കുടുംബവുമായുള്ള വിഡിയോ ചാറ്റില്‍ ഭര്‍ത്താവും പങ്കുചേരാറുണ്ട്.
ഏപ്രില്‍ രണ്ടിനാണ് നെയ്സില്‍ ജനിച്ചത്. നെയ്സില്‍ ജനിച്ചിട്ട് ഒരു മാസം പിന്നിട്ടിരിക്കുന്നു. എന്നാല്‍ സുള്ളിയും മാര്‍വിനും മകനും ഇതുവരെ രോഗമുക്തി നേടിയിട്ടില്ല. പ്ലാസ്മ തെറാപ്പിയിലൂടെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെന്ന് മാത്രം.

A teacher is caring for her student's newborn brother because his mom is recovering from Covid-19, News, Health, Health & Fitness, Pregnant Woman, Lifestyle & Fashion, Teacher, hospital, Treatment, America, Washington, World

പക്ഷെ കാലമെത്ര കഴിഞ്ഞാലും, രോഗം ഭേദമായി എല്ലാം സാധാരണനിലയിലാവുന്നതുവരെ നെയ്സിലിനെ സംരക്ഷിച്ചോളാമെന്ന് ലൂസിയാന ടീച്ചര്‍ ഈ കുടുംബത്തിന് ഉറപ്പ് നല്‍കിയിരിക്കുന്നു. ഗുരുതരാവസ്ഥയില്‍നിന്നു മോചനം നേടിയതിനാല്‍ സുളളിക്ക് വീഡിയോ കോളിലൂടെ സ്വന്തം കുഞ്ഞിനെ കാണാം, ലൂസിയാനയോട് കുഞ്ഞിന്റെ വിശേഷങ്ങള്‍ തിരക്കാം.

അത്യധികം സന്തോഷമെന്നാണ് ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് ലൂസിയാനയുടെ പ്രതികരണം. പേരന്റ്- ടീച്ചര്‍ മീറ്റിങില്‍ കണ്ട പരിചയം മാത്രമാണ് എനിക്ക് സുള്ളിയുമായുള്ളത്. പക്ഷെ പെട്ടന്നൊരു ആവശ്യം വന്നപ്പോള്‍ അവര്‍ എന്നെ വിളിച്ചു. അവര്‍ക്ക് എന്നിലുള്ള വിശ്വാസമാണല്ലോ അത്. രോഗം പെട്ടെന്ന് ഭേദമായി അമ്മയ്ക്കും കുഞ്ഞിനും കൂടിച്ചേരാന്‍ സാധിക്കട്ടെ എന്നാണ് ലൂസിയാന ആശംസിക്കുന്നത്.

Keywords: A teacher is caring for her student's newborn brother because his mom is recovering from Covid-19, News, Health, Health & Fitness, Pregnant Woman, Lifestyle & Fashion, Teacher, hospital, Treatment, America, Washington, World.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?