മാലിദ്വീപിലെ മലയാളികൾക്ക് തുണയായത് സുധാകരന്റെ ഇടപെടൽ; നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യാ​രം​ഭി​ച്ചു

ക​ണ്ണൂ​ര്‍: (www.kvartha.com 05.05.2020) സ്ത്രീകളും കുട്ടികളുമടങ്ങുന്ന മാലിദ്വീപിലെ പ്രവാസികൾക്ക് തുണയായത് കെ സുധാകരന്റെ ഇടപെടൽ. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാലിദ്വീ​പി​ലു​ള്ള ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യാ​രം​ഭി​ച്ച​താ​യി കെ ​സു​ധാ​ക​ര​ന്‍ എം​പി​ അ​റി​യി​ച്ചു.

അ​ടു​ത്ത​യാ​ഴ്ച കൊ​ച്ചി​യി​ലേ​ക്ക് 200 പേ​ര​ട​ങ്ങു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​രു​ടെ സം​ഘ​ത്തെ എ​ത്തി​ക്കു​മെ​ന്നാ​ണ് മാ​ലി​യി​ലെ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. എം​ബ​സി​യു​മാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രി​ല്‍ ​നി​ന്ന് മു​ന്‍​ഗ​ണ​നാ​ക്ര​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ട​ങ്ങി​വ​രേ​ണ്ട​വ​രെ നി​ശ്ച​യി​ക്കു​ന്ന​ത്.

Sudhakaran's intervention helped the Malayalees of the Maldives, Kannur, Politics, Malayalees, Embassy, K.Sudhakaran, Congress, Kochi, Letter, Prime Minister, Kerala, News.

ആ​ദ്യ ​സം​ഘ​ത്തി​ല്‍ ഗ​ര്‍​ഭി​ണി​ക​ള്‍, പ്രാ​യ​മു​ള്ള​വ​ര്‍, മ​ര​ണം സം​ഭ​വി​ച്ചി​ട്ടു​ള്ള വീ​ടു​ക​ളി​ലെ അം​ഗ​ങ്ങ​ള്‍, ടൂ​റി​സ്റ്റു​ക​ള്‍, ജോ​ലിന​ഷ്ട​പ്പെ​ട്ട വ്യ​ക്തി​ക​ള്‍, പ​ര​സ​ഹാ​യ​മി​ല്ലാ​ത്ത വ്യ​ക്തി​ക​ള്‍ എ​ന്ന നി​ല​യി​ലാ​ണ് മു​ന്‍​ഗ​ണ​ന. മാ​ലി​യി​ല്‍ ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് ക​ട​ല്‍​മാ​ര്‍​ഗം എ​ത്തി​ച്ചേ​രു​ന്ന​തി​ന് 48 മ​ണി​ക്കൂ​റാ​ണ് ആ​വ​ശ്യ​മു​ള്ള​ത്.

മാലി​ദ്വീ​പു​ക​ളി​ലു​ള്ള ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ക​പ്പ​ലു​ക​ള്‍ അ​യ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ ​സു​ധാ​ക​ര​ന്‍ എം​പി പ്ര​ധാ​ന​മ​ന്ത്രി​ക്കും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ക്കും ക​ത്ത് ന​ല്‍​കി​യി​രു​ന്നു. മാലി​ദ്വീ​പി​ലു​ള്ള 22,000ത്തോ​ളം ഇ​ന്ത്യ​ക്കാ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും മ​ല​യാ​ളി​ക​ളാ​ണെ​ന്നും സു​ധാ​ക​ര​ന്‍ ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു.

നാ​ട്ടി​ലേ​ക്കു മ​ട​ങ്ങേ​ണ്ട വ്യ​ക്തി​ക​ളെ മാ​ലി​യി​ലെ ഹൈ​ക്ക​മ്മീ​ഷ​ണ​ര്‍ നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ക​യും നാ​ട്ടി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും കെ സു​ധാ​ക​ര​ന്‍ അ​റി​യി​ച്ചു.

Keywords: Sudhakaran's intervention helped the Malayalees of the Maldives, Kannur, Politics, Malayalees, Embassy, K.Sudhakaran, Congress, Kochi, Letter, Prime Minister, Kerala, News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?