രണ്ട് പതിറ്റാണ്ടോളം തനിയ്‌ക്കൊപ്പം ഉണ്ടായിരുന്ന പ്രിയപ്പെട്ടവളുടെ വിയോഗമറിഞ്ഞ് വിമാനത്താവളത്തിന് മുന്നിലെത്തി നാട്ടിലേക്കുള്ള യാത്രയില്‍ സീറ്റിനായി യാചിച്ച് പൊട്ടിക്കരഞ്ഞ പ്രവാസി; ഒടുവില്‍ ഭാര്യയെ അവസാനമായി ഒരു നോക്കു കാണാന്‍ വിജയകുമാര്‍ ശനിയാഴ്ച നാട്ടിലേക്ക്

ദുബൈ: (https://ift.tt/2WtjmSv) രണ്ട് പതിറ്റാണ്ടോളം തനിയ്‌ക്കൊപ്പം ഉണ്ടായിരുന്ന പ്രിയപ്പെട്ടവളുടെ വിയോഗമറിഞ്ഞ് വിമാനത്താവളത്തിന് മുന്നിലെത്തി നാട്ടിലേക്കുള്ള യാത്രയില്‍ സീറ്റിനായി യാചിച്ച് പൊട്ടിക്കരഞ്ഞ പ്രവാസിക്ക് ഒടുവില്‍ ഭാര്യയെ കാണാന്‍ അവസരം. യുഎഇയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ നസീര്‍ വാടാനപള്ളിയുടെ നിരന്തര ശ്രമഫലമായി ഭാര്യയെ അവസാനമായി ഒരു നോക്കു കാണാന്‍ ശനിയാഴ്ച വൈകിട്ടുള്ള കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ വിജയകുമാര്‍ നാട്ടിലേക്ക് യാത്ര തിരിക്കും.

News, Gulf, Dubai, Travel, Flight, Wife, Death, Mother, Air India, Dead Body,News, Gulf, Dubai, Travel, Flight, Wife, Death, Mother, Air India, Dead Body, Pravasi malayali

ഹൃദയാഘാതം മൂലം മരിച്ച ഭാര്യ ഗീതയുടെ മൃതദേഹം കൊവിഡ് മരണം അല്ലെന്ന് ഉറപ്പിക്കാന്‍ വേണ്ടി പോസ്റ്റ്‌മോര്‍ട്ടം നടത്തി ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രായമായ അമ്മ മാത്രമാണ് പാലക്കാട് കൊല്ലങ്കോട്ടെ വീട്ടിലുള്ളത്.

രണ്ട് പതിറ്റാണ്ടോളം തനിയ്‌ക്കൊപ്പം ഉണ്ടായിരുന്ന പ്രിയപ്പെട്ടവളുടെ മൃതദേഹം അവസാനമായി ഒന്നു കാണണം, അതിനായി എങ്ങനെയെങ്കിലും നാട്ടില്‍ എത്തിക്കണമെന്നപേക്ഷിച്ച് ഇദ്ദേഹം എംബസിയെ സമീപിച്ചിരുന്നു. എന്നാല്‍ ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കും രോഗികള്‍ക്കും മുന്‍ഗണന നല്‍കുന്നയിടത്ത് വിജയകുമാറിനെ ആദ്യഘട്ടത്തില്‍ പരിഗണിക്കാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. തനിക്ക് വേണ്ടി ആരെങ്കിലും മാറിത്തരുമോ എന്ന് പോലും ഈ അമ്പതു വയസ്സുകാരന് യാചിക്കേണ്ടിവന്നു.

കണ്ണൂരിലേക്കുള്ള വിമാനത്തില്‍ ഒരു സീറ്റ് ഇദ്ദേഹത്തിന് വേണ്ടി ആരെങ്കിലും നല്‍കണമെന്ന് സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും അടക്കം യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ആരും മാറികൊടുക്കാന്‍ തയ്യാറായിരുന്നില്ല. അധികൃതരില്‍ നിരന്തര സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് ശനിയാഴ്ച കൊച്ചിയിലേക്ക് യാത്ര ശരിയായത്.

യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകനും, ഇന്‍കാസ് ഭാരവാഹിയുമായ അഡ്വ.ടി കെ ഹാഷികാണ് വിജയകുമാറിനുള്ള ടിക്കറ്റെടുത്തു നല്‍കിയത്. വിജയകുമാറിന്റെ വേദന തന്നെ ഏറെ സ്പര്‍ശിച്ചെന്നും, പരസ്പരം സഹായിക്കുക എന്ന പ്രവാസിയുടെ കടമയാണ് താന്‍ നിര്‍വ്വഹിച്ചതെന്നും ഹാഷിക് പറഞ്ഞു.

Keywords: News, Gulf, Dubai, Travel, Flight, Wife, Death, Mother, Air India, Dead Body, Pravasi malayali 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?