ലോക് ഡൗണ്‍ ലംഘനം: ക്ഷേത്രത്തില്‍ പ്രാര്‍ഥനയ്ക്കായി ഒത്തുകൂടിയതിന് വിവാദ ആള്‍ദൈവത്തിനെതിരെ കേസ്
ന്യൂഡെല്‍ഹി: (www.kvartha.com 24.05.2020) ലോക് ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ പ്രാര്‍ഥനയ്ക്കായി ഒത്തുകൂടിയതിന് വിവാദ ആള്‍ദൈവത്തിനെതിരെ കേസ്. തെക്കന്‍ ഡെല്‍ഹിയിലെ ശനിധാം ക്ഷേത്രത്തില്‍ വിശ്വാസികള്‍ക്കൊപ്പം ഒത്തുകൂടിയതിനാണ് ദാത്തി മഹാരാജിനെതിരെ ഡെല്‍ഹി പൊലീസ് കേസെടുത്തത്. ദാത്തി മഹാരാജും അനുയായികളും കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്ഷേത്രത്തിന്റെ ഗേറ്റ് തുറന്ന് അകത്തേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് പ്രാര്‍ഥന സംഘടിപ്പിക്കുകയും ആള്‍ദൈവം കേക്ക് മുറിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ വീഡിയോയും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതാടെയാണ് ജില്ലാ ഭരണകൂടം ഇടപെടകയും തുടര്‍ന്ന് ജില്ലാ ഭരണകൂടം വിവരമറിയിച്ചതനുസരിച്ച് പൊലീസ് കേസെടുക്കുകയായിരുന്നു. ലോക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് മാസ്‌ക് ധരിക്കാതെ സാമൂഹിക അകലം പാലിക്കാതെ ഒത്തുകൂടിയത് ഗുരുതര നിയമലംഘനമാണെന്ന് പൊലീസ് വ്യക്തമാക്കി. ആള്‍ദൈവത്തിനൊപ്പമുണ്ടായിരുന്ന അനുയായികള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
Keywords: New Delhi, News, National, Temple, Lockdown, Police, Case, Self styled godman Daati Maharaj booked for violating lockdown norms
Powered by Info News For You

Comments
Post a Comment