സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനമായി; പൊതുഗതാഗതത്തിന് ഇളവ് കിട്ടിയാലുടന്‍ ഉത്തരവ്
തിരുവനന്തപുരം: (www.kvartha.com 13.05.2020) സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനമായി. കൊറോണ വ്യാപനത്തെ തുടര്‍ന്ന് സാമൂഹ്യ അകലം പാലിച്ച് സര്‍വീസ് നടത്തുമ്പോഴുള്ള നഷ്ടം നികത്താനാണ് ചാര്‍ജ് കൂട്ടുന്നതെന്നാണ് വിവരം.
സാമൂഹിക അകലം പാലിച്ച് സര്‍വീസ് നടത്തുന്നത് കനത്ത നഷ്ടത്തിന് ഇടയാക്കുമെന്നും സര്‍വീസ് നടത്താനാകില്ലെന്നും ബസ് ഉടമ സംഘടനകളുടെ പ്രതിനിധികള്‍ സര്‍ക്കാരിനെ ആവര്‍ത്തിച്ച് അറിയിച്ചിരുന്നു. ഇത് കണക്കിലെടുത്ത് കൂടിയാണ് ഇതുസംബന്ധിച്ച തീരുമാനമെന്നാണ് വിവരം. ലോക്ക് ഡൗണില്‍ പൊതുഗതാഗതത്തിന് ഇളവ് കിട്ടിയാലുടന്‍ ചാര്‍ജ് വര്‍ധന സംബന്ധിച്ച് ഉത്തരവിറങ്ങുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഒരു സീറ്റില്‍ ഒരാള്‍ എന്ന രീതിയിലുള്ള നിബന്ധനകള്‍ വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കും. ഈ സാഹചര്യത്തില്‍ യാത്രാ നിരക്ക് കൂട്ടുക, ഇന്ധന സബ്‌സിഡി അനുവദിക്കുക, വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നത്. ബസ് ചാര്‍ജ് കൂട്ടണമെന്നാവശ്യപ്പെട്ടുള്ള ഫയല്‍ ഗതാഗത വകുപ്പ് മുഖ്യമന്ത്രിയുടെ പരിഗണനക്ക് വിട്ടിരുന്നു.
കോവിഡ് കാലം കഴിയും വരെയെങ്കിലും ചാര്‍ജ് വര്‍ധിപ്പിക്കേണ്ടി വരുമെന്നും ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നുമാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. നേരത്തേ സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള കാര്യം പാലിച്ചു സര്‍വീസ് നടത്തിയാല്‍ വലിയ നഷ്ടം നേരിടേണ്ടി വരുമെന്നും ചാര്‍ജ് വര്‍ധിപ്പിക്കാതെ രക്ഷയില്ലെന്നും ബസ് ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഒരു സീറ്റില്‍ ഒരാളെ ഇരുത്തിയുള്ള യാത്രയില്‍ പരമാവധി 15 പേര്‍ക്ക് മാത്രമേ ഒരേ സമയം യാത്ര ചെയ്യാനാകൂ. ഈ മാനദണ്ഡങ്ങളോടെ സര്‍വീസ് നടത്തുന്നത് പ്രായോഗികമല്ലെന്ന് ഇവര്‍ പറഞ്ഞിരുന്നു.
ഇങ്ങനെ ഓടുമ്പോള്‍ ഉണ്ടാകുന്ന കനത്ത നഷ്ടം പരിഹരിക്കാന്‍ നികുതി ഇളവിനൊപ്പം ചാര്‍ജ് വര്‍ധന കൂടി നടപ്പാക്കണമെന്നാണ് ബസ് ഉടമകള്‍ നല്‍കിയ മറുപടി. ലോക്ക് ഡൗണ്‍ മൂലം പ്രതിദിനം 10 കോടി രൂപയുടെ നഷ്ടാണ് ഈ മേഖലയില്‍ ഉണ്ടാകുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അനേകം തൊഴിലാളികള്‍ക്കും പണിയില്ലാതായിരിക്കുകയാണ്.
അല്ലാത്ത സാഹചര്യത്തില്‍ നഷ്ടം സഹിച്ച് ഓടാന്‍ തയ്യാറല്ലെന്ന് കാണിച്ച് സര്‍വീസില്‍ നിന്നും താല്‍ക്കാലികമായി വിട്ടുനില്‍ക്കാന്‍ അനുവദിക്കുന്ന ജി ഫോം മിക്ക ബസ് ഉടമകളും പൂരിപ്പിച്ച് നല്‍കുകയും ചെയ്തു. തൊഴിലാളികളുടെ കൂലി ഉള്‍പ്പെടെ സര്‍ക്കാര്‍ സഹായം ലഭിച്ചാല്‍ ജനങ്ങള്‍ക്ക് വേണ്ടി കുറച്ചു സര്‍വീസ് നടത്തുകയാണ് ഇവര്‍ മുമ്പോട്ട് വെച്ച മറ്റൊരു ഉപാധി. സംസ്ഥാനത്ത് 12,000 സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തുന്നത്.
Keywords: Govt nod for temporary hike in bus fares, Thiruvananthapuram, News, bus, Passengers, Increased, Chief Minister, Minister, Lockdown, Kerala.

Powered by Info News For You

Comments
Post a Comment