പ്ലൈവുഡ് കമ്പനിയുടെ പുക കുഴലിനോട് ചേര്‍ന്ന ചാരക്കുഴിയില്‍ മധ്യവയസ്‌കന്റെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍; കൊലപാതകമെന്ന് പൊലീസ്

കൊച്ചി: (https://ift.tt/3d1g3YH) പ്ലൈവുഡ് കമ്പനിയുടെ പുക കുഴലിനോട് ചേര്‍ന്ന ചാരക്കുഴിയില്‍ മധ്യവയസ്‌കന്റെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. 50 വയസ്സിന് താഴെയുള്ള പുരുഷന്റെ മൃതദേഹത്തിന് രണ്ട് മാസം പഴക്കമുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപാതകമാണെന്ന നിഗമനത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് പറഞ്ഞു.

News, Kerala, Kochi, Dead Body, Murder, Police, Case, CCTV, Crime, Local-News, Man Found Dead in Perumbavoor

പെരുമ്പാവൂര്‍ പട്ടിമറ്റത്തുള്ള പ്ലൈവുഡ് കമ്പനിയുടെ പുക കുഴലിനോട് ചേര്‍ന്ന ചാരക്കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ചാരം വാരാനെത്തിയ തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹം പൂര്‍ണ്ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.

പ്രദേശത്തെ സിസിടിവി പൊലീസ് പരിശോധിച്ച് വരികയാണ്. പെരുമ്പാവൂര്‍ ഡിവൈ എസ് പിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
 
Keywords: News, Kerala, Kochi, Dead Body, Murder, Police, Case, CCTV, Crime, Local-News, Man Found Dead in Perumbavoor


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?