ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്നിട്ടും കൊവിഡ് ബാധിതരെ പരിചരിക്കാനായി സ്വന്തം ഇഷ്ടപ്രകാരം ജോലി ചെയ്യുന്നു; നഴ്‌സിനെ അഭിനന്ദിച്ച് യെദ്യൂരപ്പ

ബംഗളൂരു: (https://ift.tt/2ztyw10) ലോക് ഡൗണ്‍ കാലത്തും ജോലിയോടുള്ള ആതാമാര്‍ത്ഥത കാരണം കൊവിഡ് ബാധിതരെ പരിചരിക്കാനായി സ്വന്തം ഇഷ്ടപ്രകാരം ജോലി ചെയ്യുകയാണ് കര്‍ണാടകയിലെ രൂപ എന്ന നഴ്‌സ്. ഒന്‍പത് മാസം ഗര്‍ഭിണിയായ ഇവര്‍ ഏറ്റവും മികച്ച മാതൃകയായി മാറിയിരിക്കുകയാണ് മറ്റുള്ളവര്‍ക്ക്. മുഖ്യമന്ത്രി യെദ്യൂരപ്പ രൂപയെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചു.

News, National, India, Bangalore, Nurse, Health, Minister, Health & Fitness, B.S.Yeddyurappa, Pregnant Woman, COVID19, The nine month pregnant nurse works at Karnataka

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ ജന്മസ്ഥലമായ ശിവമോഗയിലെ ജയചാമരാജേന്ദ്ര താലൂക്ക് ഹോസ്പിറ്റലില്‍ കരാര്‍ അടിസ്ഥാനത്തില്‍ നഴ്‌സായി ജോലി ചെയ്യുകയാണ് രൂപ. താങ്കളുടെ പരിശ്രമങ്ങളെക്കുറിച്ച് അറിഞ്ഞ് അത്ഭുതം തോന്നുന്നു. എന്റെ ജില്ലയില്‍ നിന്നുള്ള ഒരു സ്ത്രീ ഇത്രയധികം സേവനങ്ങള്‍ ചെയ്യുന്നു എന്നതില്‍ സന്തോഷം. ദയവായി ഇപ്പോള്‍ വിശ്രമിക്കൂ, പ്രസവത്തിന് ശേഷം വീണ്ടും ജോലിയില്‍ തിരികെ പ്രവേശിക്കാം. ഇന്നുതന്നെ വിശ്രമിക്കാന്‍ തയ്യാറെടുക്കൂ. യെദ്യൂരപ്പ ഫോണില്‍ സംസാരിക്കവേ രൂപയോട് ആവശ്യപ്പെട്ടു.

ശിവമോഗ ജില്ലയിലെ ഗജാനൂരിലാണ് കൊറോണ വൈറസ് ബാധിതര്‍ക്കായി ജോലി ചെയ്യുന്നത്. കുറച്ച് ദിവസങ്ങളായി തീര്‍ത്ഥനഹള്ളിയില്‍ നിന്ന് ഗജാനൂരിലേക്ക് ബസിലാണ് ഇവര്‍ പോയി വരുന്നത്. ആരോഗ്യ മേഖല ഇത്രയും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ജോലിയില്‍ നിന്നും മാറി നില്‍ക്കുന്നത് ശരിയല്ല എന്നാണ് രൂപയുടെ നിലപാട്.

രൂപയുടെ നിര്‍ബന്ധപ്രകാരമാണ് ഇവരെ ഡ്യൂട്ടിക്ക് നിയോഗിച്ചതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് രൂപ ദുര്‍ബല വിഭാഗത്തിന്റെ പട്ടികയിലാണെന്നും അതിനാല്‍ എത്രയും വേഗം അവധിയില്‍ പ്രവേശിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു.

Keywords: News, National, India, Bangalore, Nurse, Health, Minister, Health & Fitness, B.S.Yeddyurappa, Pregnant Woman, COVID19, The nine month pregnant nurse works at Karnataka


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?