അപൂര്‍വ്വ സ്‌നേഹത്തിനു മുമ്പില്‍ ലോക് ഡൗണ്‍ വഴി മാറി: രാജസ്ഥാനില്‍ നിന്നും യുവാവ് രാമന്തളിയില്‍ ഭാര്യയുടെ അടുത്തെത്തി


കണ്ണൂര്‍: (www.kvartha.com 03.05.2020) അപൂര്‍വ സ്‌നേഹത്തിനു മുമ്പില്‍ ലോക് ഡൗണ്‍ വഴി മാറി. രാജസ്ഥാനില്‍ നിന്നും രാമന്തളിയിലേക്ക് കാതങ്ങള്‍ താണ്ടി യുവാവെത്തിയത് ഭാര്യയെ ഒരു നോക്ക് കാണാന്‍. കൊവിഡ് വൈറസ് പടര്‍ന്നുപിടിക്കുന്നതിനിടെ ട്രക്കില്‍ രാമന്തളിയിലെത്തിയ രാജസ്ഥാന്‍ സ്വദേശിയെ വീട്ടില്‍ നിരീക്ഷണത്തിലാക്കി. രാമന്തളിയില്‍ വാടകയ്ക്കു താമസിക്കുന്ന സ്‌കൂള്‍ അധ്യാപികയായ ഭാര്യയെ കാണാനാണ് ട്രക്കില്‍ കയറി ഇയാള്‍ രാമന്തളിയിലെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെയാണ് ഇയാള്‍ രാമന്തളിയിലെത്തിയത്. ഹൈ റിസ്‌ക് പ്രദേശമായ രാജസ്ഥാനിലെ പരിശോധനാ സംവിധാനങ്ങള്‍ മറികടന്ന് കൊവിഡിന്റെ അതിപ്രസരമുള്ള അഞ്ച് സംസ്ഥാനങ്ങളിലൂടെ യാത്രചെയ്താണ് ഇയാള്‍ രാമന്തളിയിലെത്തിയത്. വിവരമറിഞ്ഞയുടന്‍ ആരോഗ്യ പ്രവര്‍ത്തകരും പൊലീസും പഞ്ചായത്ത് അധികൃതരും ഇയാളുടെ വീട്ടിലെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. രാജസ്ഥാനില്‍ നിന്നു വരുന്ന ട്രക്കില്‍ കയറിയാണ് എത്തിയതെന്നാണ് ഇയാള്‍ അധികൃതരോട് പറഞ്ഞത്. തല്‍ക്കാലം വീട്ടില്‍ത്തന്നെ നിരീക്ഷണത്തില്‍ കഴിയാനുള്ള കര്‍ശന നിര്‍ദേശമാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കിയിട്ടുള്ളത്.

Kannur, News, Kerala, Wife, Lockdown, House, Police, Ramanthali, Rajasthan, health workers, Lockdown; man from Rajasthan came to Ramanthali

Keywords: Kannur, News, Kerala, Wife, Lockdown, House, Police, Ramanthali, Rajasthan, health workers, Lockdown; man from Rajasthan came to Ramanthali 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?