അവസാനമായി നാലു വര്‍ഷം മുന്‍പ് നാട്ടില്‍ പോയി തിരിച്ചുവന്ന പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ മരിച്ചു
റിയാദ്: (https://ift.tt/2XnAGb9) നാട്ടിലെത്തി തിരിച്ചു വന്നിട്ട് ഏറെ നാളായ പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ മരിച്ചു. പാലക്കാട് സ്വദേശി തച്ചനാട്ടുകര പുല്ലരിക്കോട് സ്വദേശി പരമ്പത്ത് അബ്ബാസ് (51) ആണ് സൗദി അറേബ്യയിലെ ജിദ്ദയില്‍ മരിച്ചത്.
ഞായറാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജിദ്ദ സുലൈമാന്‍ ഫഖീഹ് ആശുപത്രിയില്‍ പ്രവേശിക്കുകയും തിങ്കളാഴ്ച പുലര്‍ച്ചെ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയുമായിരുന്നു. റുവൈസിലെ ഗ്യാസ് സ്റ്റേഷന് സമീപം മീന്‍കട നടത്തുകയായിരുന്നു. 20 വര്‍ഷത്തിലധികമായി ജിദ്ദയിലുള്ള ഇദ്ദേഹം അവസാനമായി നാട്ടില്‍ പോയി തിരിച്ചെത്തിയിട്ട് നാലു വര്‍ഷമായി.
ഭാര്യ: ലൈല. മൂന്ന് പെണ്‍മക്കളും ഒരു മകനുമുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ ഖബറടക്കുമെന്ന് നിയമ സഹായങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സൗദി കെഎംസിസി നാഷനല്‍ സെക്രട്ടറിയേറ്റ് അഗം മജീദ് പുകയൂര്‍ അറിയിച്ചു.

Keywords: News, Gulf, Riyadh, Saudi Arabia, Jeddah, Death, Palakkad, Funeral, Hospital, Keralite Expatriate Died Due to Heart Attack
Powered by Info News For You

Comments
Post a Comment