പിണറായി വിജയന് പിറന്നാള്‍ ആശംസയുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും


തിരുവനന്തപുരം: (https://ift.tt/3d1g3YH) എഴുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷങ്ങളൊന്നുമില്ലാതെ കടന്നു പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആശംസ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഗവര്‍ണറും. കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ് മുഖ്യമന്ത്രിയുടെ പിറന്നാള്‍ ദിനം. രാവിലെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ പിറന്നാള്‍ ആശംസ അറിയിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചു. രാവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയന് പിറന്നാള്‍ ആശംസ നേര്‍ന്നിരുന്നു. ആഘോഷങ്ങളൊന്നുമില്ലെന്നും സാധാരണ ദിവസം പോലെ തന്നെയാണ് പിറന്നാള്‍ ദിനമെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.

News, Kerala, Thiruvananthapuram, CM, Birthday, Governor, Ram Nath Kovind, Narendra Modi, PM, Prime Minister and Governor wishes Pinarayi Vijayan on his Birthday

Keywords: News, Kerala, Thiruvananthapuram, CM, Birthday, Governor, Ram Nath Kovind, Narendra Modi, PM, Prime Minister and Governor wishes Pinarayi Vijayan on his Birthday


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?