വീണ്ടും പരിയാരം പൊളിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് രോഗമുക്തി
കണ്ണൂര്‍: (www.kvartha.com 03.05.2020) കൊവിഡ് ചികിത്സാ രംഗത്ത് കണ്ണൂര്‍ മെഡിക്കല്‍ കോളജിന് വീണ്ടും പൊന്‍തുവല്‍. ആലക്കോട് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍നിന്ന് കൊവിഡ് രോഗമുക്തി നേടിയതാണ് വീണ്ടും അഭിമാനമായത്. മാര്‍ച്ച് 24നാണ് ഈ കുടുംബത്തിലെ 35 വയസുള്ള യുവാവിനെ കൊവിഡ് രോഗലക്ഷണങ്ങളോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇദ്ദേഹത്തിന്റെ 60, 59 വയസുള്ള മാതാപിതാക്കള്‍ക്കും രോഗം സ്ഥിരീകരിക്കുകയും ഏപ്രില്‍ പത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതില്‍ മകന്റെയും അച്ഛന്റെയും പരിശോധനാഫലം പിന്നീട് നെഗറ്റീവായെങ്കിലും അമ്മയുടെ ഫലം ആദ്യത്തെ രണ്ടു പരിശോധനകള്‍ക്കു ശേഷമാണ് നെഗറ്റീവായത്. ഇതോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍നിന്ന് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 29 ആയി.
ഇത്രയും രോഗികളുടെ കൊവിഡ് രോഗമുക്തി മെഡിക്കല്‍ കോളജിന് അഭിമാനിക്കാവുന്ന ഒന്നാണെന്ന് പ്രിന്‍സിപ്പല്‍ ഡോ. എന്‍ റോയ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ സുദീപ് എന്നിവര്‍ പറഞ്ഞു. രോഗവിമുക്തി നേടിയ കുടുംബാംഗങ്ങളെ ഡോക്ടര്‍മാരും നഴ്സിംഗ് ജീവനക്കാരും പാരാമെഡിക്കല്‍ ജീവനക്കാരും ചേര്‍ന്നു യാത്രയാക്കി.
Keywords: Kannur, News, Kerala, COVID19, Trending, Patient, Family, Treatment, Medical College, hospital, 3 members of family recovered from covid 19

Powered by Info News For You

Comments
Post a Comment